Connect with us

ദേശീയം

വാഹനങ്ങളുടെ ഹോണ്‍ ആയി ഇനി സംഗീത ഉപകരണങ്ങളുടെ ശബ്ദം മാത്രം; നിയമ നിര്‍മാണം ഉടന്‍

വാഹനങ്ങളുടെ ഹോണ്‍ ആയി ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിന് നിയമ നിര്‍മാണം പരിഗണനയിലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി. ആംബുലന്‍സിന്റെയും പൊലീസ് വാഹനങ്ങളുടെയും സൈറണുകള്‍ മാറ്റുമെന്നും ഗഡ്കരി പറഞ്ഞു.

റെഡ് ബീക്കണുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ തനിക്കായതായി നാസിക്കിലെ ഹൈവേ ഉദ്ഘാടന ചടങ്ങളില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. അടുത്തത് സൈറണുകളാണ്. അതെങ്ങനെ മാറ്റും എന്നതില്‍ ആലോചന നടക്കുകയാണ്.

ആകാശവാണിയില്‍ ഒരു സംഗീത ശകലം രാവിലെ കേള്‍പ്പിക്കുന്നുണ്ട്. ആംബുലന്‍സ് സൈറണുപകരം ഇത് ഉപയോഗിക്കാനാവൂമോയെന്നാണ് നോക്കുന്നത്. അങ്ങനെയെങ്കില്‍ ആളുകള്‍ക്ക് ഇതു കേള്‍ക്കുമ്പോള്‍ സന്തുഷ്ടി അനുഭവപ്പെടും. ഇപ്പോഴത്തെ സൈറന്‍സ് വല്ലാതെ ശല്യപ്പെടുത്തുന്നതാണെന്ന് ഗഡ്കരി പറഞ്ഞു. മന്ത്രിമാര്‍ കടന്നുപോവുമ്പോഴെല്ലാം പൊലീസ് വാഹനത്തില്‍നിന്ന് ഈ ശബ്ദം വരുന്നത് എന്തു ശല്യമാണ്- ഗഡ്കരി ചോദിച്ചു.

ഹോണ്‍ ആയി ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിന് നിയമ നിര്‍മാണം നടത്തും. ഓടക്കുഴല്‍, തബല, വയലിന്‍, മൗത്ത് ഓര്‍ഗണ്‍, ഹാര്‍മോണിയം എന്നിവയുടെ ശബ്ദം ഹോണ്‍ ആയി ഉപയോഗിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version