ക്രൈം
കൊട്ടാരക്കരയില്‍ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു
മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി(50) ആണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിൽ. മിനി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. മകനും മാനസിക വെല്ലുവിളിയുള്ളതായി സംശയമെന്ന് പൊലീസ് പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മിനിയെ കൂട്ടികൊണ്ട് പോകുമ്പോഴായിരുന്നു കൊലപാതകം.
മിനിക്ക് മാനസിക പ്രശ്നം രൂക്ഷമാകുമ്പോൾ തൊട്ടടുത്തുളള മാനസികാരോഗ്യ കേന്ദ്രത്തിലാണ് കൊണ്ടുപോകുന്നത്. തുടർന്ന് ഭേദമാകുമ്പോൾ അമ്മ തന്നെ മകനെ വിളിച്ച് വരുത്തി കൂട്ടിക്കൊണ്ടുപോകുന്നത് പതിവായിരുന്നു. മെയ് അവസാനത്തോടുകൂടിയാണ് മിനിയെ അവസാനമായി മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ നിന്നും അസുഖം ഭേദമായെന്ന് മകനെ വിളിച്ചു പറയുകയായിരുന്നു മിനി.
കുഴുത്തിന് പിന്നിലാണ് മിനിയെ ആദ്യം കുത്തിയത്. തുടർന്ന് നെഞ്ചിലും വയറ്റിലും കുത്തി. നാല് വട്ടം കുത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്കിൽ വെച്ച് ഇരുവർക്കുമിടയിൽ വാക്ക് തർക്കമുണ്ടായതായാണ് പൊലീസ് സംശയിക്കുന്നത്. ഓടി രക്ഷപെടാൻ ശ്രമിച്ച ജോമോനെ നാട്ടുകാർ പിടികൂടിയാണ് പൊലിസിന് കൈമാറിയത്.