Connect with us

Kerala

ലാവലിൻ കേസിൽ ശിക്ഷിക്കപ്പെട്ട കസ്തൂരിരങ്ക അയ്യർ അന്തരിച്ചു

Published

on

lavlin

എസ്എൻസി ലാവലിൻ കേസിൽ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷമായി കോടതി കയറി ഇറങ്ങുന്ന റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ഇദ്ദേഹം സമർപ്പിച്ച ​ഹർജി സുപ്രീം കോടതിയിൽ തീർപ്പാകാതെ ഇപ്പോഴും നിൽക്കുന്നു.

38 തവണയിലേറെയായി സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയാണ്. കേസിൽ ശിക്ഷിക്കപ്പെട്ട ആളാണ് കസ്തൂരിരങ്ക അയ്യർ. ഇന്നലെ രാത്രി കരമന നാ​ഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.

‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’- എന്നായിരുന്നു കേസിൽ 2017ൽ ശിക്ഷ വിധിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത്. ശിക്ഷിക്കപ്പെടുമ്പോൾ തന്നെ അദ്ദേഹത്തെ പ്രായത്തിന്റെ അവശതകൾ അലട്ടിയിരുന്നു.

Read Also:  വിവരാവകാശ കമ്മിഷൻ മിന്നല്‍ പരിശോധന ആദ്യം കലക്ടറേറ്റുകളിൽ

കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കുറ്റവിമുക്തരായി. എന്നാൽ അയ്യരടക്കം മൂന്ന് പേർ ശിക്ഷിക്കപ്പെട്ടു. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തങ്ങൾക്കും ശിക്ഷാ ഇളവു നൽകണമെന്നു ആവശ്യപ്പെട്ട് അയ്യരടക്കമുള്ളവർ ഇതിൽ കക്ഷി ചേർന്നു. രണ്ട് ഹർജികളും നിലവിൽ സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്.

തങ്കമാണ് കസ്തൂരിരങ്ക അയ്യരുടെ ഭാര്യ. മക്കൾ: ജ്യോതി, ഡോ. പ്രീതി, ഡോ. മായ. മരുമക്കൾ: രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്. സംസ്കാരം ഇന്ന്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Read Also:  വ്യാപാരി സമരം; സംസ്ഥാനത്ത് ഇന്ന് കടകൾ തുറക്കില്ല, തിരുവനന്തപുരത്തെ ഹോട്ടലുകളെ ഒഴിവാക്കി
Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 2024 03 04 192354 Screenshot 2024 03 04 192354
Kerala9 hours ago

തൂശൂരിലേത് യുദ്ധമല്ല, പോരാട്ടമെന്ന് സുരേഷ് ഗോപി

Deputy Electrical Inspector Vigilance caught while accepting bribe Deputy Electrical Inspector Vigilance caught while accepting bribe
Kerala9 hours ago

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

Screenshot 2024 03 04 180917 Screenshot 2024 03 04 180917
Kerala10 hours ago

”വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായി…”

Screenshot 2024 03 04 173805 Screenshot 2024 03 04 173805
Kerala10 hours ago

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Screenshot 2024 03 04 161935 Screenshot 2024 03 04 161935
Kerala12 hours ago

നാലാം ക്ലാസ്സുകാരി അമേയയുടെ കത്തിന് മറുപടി; രണ്ട് കോടിയുടെ ഹൈടെക് കെട്ടിടത്തിന് തറക്കല്ലിട്ടു

unv unv
Kerala12 hours ago

‘ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത്’; ഉത്തരവിറക്കി കേരള വിസി

KSU education bandh tomorrow in state KSU education bandh tomorrow in state
Kerala13 hours ago

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

Screenshot 2024 03 04 151143 Screenshot 2024 03 04 151143
Kerala13 hours ago

കാട്ടാനയുടെ ആക്രമണം; മരിച്ച വയോധികയുടെ കുടുംബത്തിന് 5 ലക്ഷം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി

Screenshot 2024 03 04 145848 Screenshot 2024 03 04 145848
Kerala13 hours ago

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തുണ്ട്; ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

750px × 375px 2024 03 04T144516.591 750px × 375px 2024 03 04T144516.591
Kerala13 hours ago

സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

വിനോദം

പ്രവാസി വാർത്തകൾ