Connect with us

ദേശീയം

രക്തസാക്ഷി ദിനത്തില്‍ 11 മണിമുതല്‍ രണ്ടു മിനിറ്റ് നേരം രാജ്യം മൗനം ആചരിക്കണം, ജോലികള്‍ നിര്‍ത്തിവെയ്ക്കണം; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

Published

on

Modi 3

 

രക്തസാക്ഷിദിനമായ ജനുവരി 30ന് രണ്ടുമിനിറ്റ് രാജ്യം മുഴുവന്‍ മൗനം ആചരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

രാവിലെ 11 മണി മുതല്‍ രണ്ടു മിനിറ്റ് നേരം മൗനം ആചരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ സ്മരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ്.

മൗനാചരണത്തിന്റെ ഭാഗമായി രണ്ടു മിനിറ്റ് നേരം ജോലികള്‍ നിര്‍ത്തിവെയ്ക്കണം. ചലിക്കാതെ രണ്ടുമിനിറ്റ് നേരം മൗനം ആചരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറയുന്നത്.

ഇത് എല്ലാ വര്‍ഷവും ആചരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

സാധ്യമായ എല്ലായിടത്തും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി സൈറണ്‍ മുഴക്കണം. സൈറണ്‍ കേള്‍ക്കുന്ന സമയത്ത് തന്നെ ജനം എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ ചില ഓഫീസുകളില്‍ മൗനാചരണം നടത്തിവരുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version