Connect with us

ദേശീയം

മോദിയുടെ ചിത്രമുള്ള ബാനർ, കിറ്റിന് മുകളിൽ താമര; സൗജന്യ റേഷൻ വിതരണത്തിൽ സംസ്ഥാനങ്ങൾക്ക് പുതിയ നിർ​ദ്ദേശം

WhatsApp Image 2021 07 03 at 4.38.38 PM

ഇനി മുതൽ സൗജന്യ റേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട ബാനറുകൾ സ്ഥാപിക്കാൻ നിർദേശം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമാണ് സൗജന്യ റേഷൻ വിതരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര നേതൃത്വമാണ് നിർദ്ദേശം നൽകിയത്.

റേഷൻ വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ബാഗുകളിൽ ബിജെപിയുടെ ചിഹ്നമായ താമര പതിക്കണമെന്നും നിർദേശമുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നു നിർധനരായവരുടെ കുടുംബങ്ങൾക്കുള്ള ആശ്വാസം എന്ന നിലയ്ക്കാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പുനഃസ്ഥാപിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ടിനു കീഴിലെ 80 കോടി ആളുകൾക്കു പ്രതിമാസം അഞ്ച് കിലോ ധാന്യം സൗജന്യമായി ലഭിക്കുന്ന പദ്ധതി നവംബർ വരെ നീട്ടിയിട്ടുണ്ട്.

സംസ്ഥാന നേതൃത്വങ്ങൾക്കു ബിജെപി ദേശീയ സെക്രട്ടറി അരുൺ സിങ് അയച്ച കത്തിൽ ഭക്ഷ്യ പദ്ധതി ഏറ്റവും മികച്ച രീതിയിൽ ജനങ്ങളിലെത്തിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റേഷൻ ബാഗുകളിൽ താമര ചിഹ്നം ഉറപ്പുവരുത്താൻ എംപിമാർ, എംഎൽഎമാർ, പാർട്ടി ഭാരവാഹികൾ എന്നിവർക്കു നിർദേശം നൽകി. ബിജെപി ഭരണം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലും റേഷൻ ബാഗുകളിൽ താമര ചിഹ്നം പതിപ്പിക്കണമെന്നാണു നിർദേശം.

ഇത്തരം സംസ്ഥാനങ്ങളിൽ ബാനറിൽ നിന്നു മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കണം. പകരം പൊതുസ്വീകാര്യത ഉള്ളവരുടെയും നിയമ നിർമാതാക്കളുടെയും ചിത്രം പതിപ്പിക്കണം. പ്രചാരണത്തിനു സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കണം. ഗുണഭോക്താക്കളെ നേരിട്ടു കാണാനും പാർട്ടി നേതാക്കൾക്കു നിർദേശം നൽകിയിട്ടുണ്ട്. റേഷൻ ബാഗുകൾ പ്ലാസ്റ്റിക് മുക്തമാണെന്ന് ഉറപ്പാക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണമെന്നും നിർദേശമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം14 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം15 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം17 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം18 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം19 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം20 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ