Connect with us

കേരളം

നാളെ കടകള്‍ തുറക്കില്ല ; തിരുവനന്തപുരത്ത് വ്യാപാരികളുടെ പ്രതിഷേധമിരമ്പും

Published

on

images 2.jpeg

നാളെ (ചൊവ്വാഴ്ച) സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് വ്യാപാരികളുടെ പ്രതിഷേധം തിരുവനന്തപുരത്ത് നടക്കും. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രുത്വത്തിലാണ് പ്രതിഷേധ സംഗമം നടക്കുന്നത്.

ഹരിത കർമ്മ സേനയുടെ പേരിൽ നടക്കുന്ന പകൽക്കൊള്ള, വ്യാപാര ലൈസൻസിന്റെ പേരിൽ നടത്തിവരുന്ന അന്യായമായ ഫൈൻ ഈടാക്കൽ, ഫുഡ് സേഫ്റ്റി രജിസ്ട്രേഷനുള്ളവരെ നിർബന്ധിച്ച് ലൈസൻസ് അടിച്ചേൽപ്പിക്കൽ, ലീഗൽ മെട്രോളജിയുടെ അനാവശ്യമായ കടന്ന് കയറ്റവും ഭീമമായ പിഴ ചുമത്തലും, അന്യായമായ വൈദ്യുതിച്ചാർജ്ജ് വർദ്ധനവ്, അനധികൃത വഴിയോര വാണിഭം, ഓൺലൈൻ വ്യാപാരത്തിന് സർക്കാരുകൾ നൽകി വരുന്ന പിന്തുണയും സഹായവും, ജി.എസ്.റ്റിയുടെ പേരിൽ നടത്തിവരുന്ന കാടൻ നിയമങ്ങൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട് 29 ആവശ്യങ്ങൾ അടങ്ങിയ നിവേദനം അഞ്ച് ലക്ഷം വ്യാപാരികളുടെ ഒപ്പ് സഹിതം നാളെ മുഖ്യമന്ത്രി പിണറായി വിജയന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേത്രുത്വത്തിലുള്ള സംഘം സമര്‍പ്പിക്കും.

തുടര്‍ന്ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ അഞ്ച് ലക്ഷം വ്യാപാരികൾ പങ്കെടുക്കുന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉൽഘാടനം ചെയ്യും.

Also Read:  കരിമരുന്നിറക്കാന്‍ അപേക്ഷ പോലും നല്‍കിയിട്ടില്ല; തൃപ്പൂണിത്തുറയിൽ പടക്കം സംഭരിച്ചത് നിയമവിരുദ്ധമായെന്ന് കലക്ടര്‍

അതേസമയം കടയടച്ചിട്ടുള്ള സമരരീതികൾ പ്രാകൃതമാണെന്നും ഉപഭോക്താക്കളെ ചെറുകിട വ്യാപാരികളിൽ നിന്നും അകറ്റാനാണ് അത്തരം സമരമാർഗങ്ങൾ വഴിവെച്ചതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗം. ഇത്തരം സമരരീതികളിൽ ഇനിമുതൽ പങ്കാളികളാകില്ലെന്നും ഫെബ്രുവരി 13-ന് കടകൾ തുറക്കുമെന്നും വിമതവിഭാഗത്തിൻറെ നേതൃയോഗം വ്യക്തമാക്കി. വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമരപരിപാടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Also Read:  തൃപ്പൂണിത്തുറ സ്ഫോടനം: കളമശേരി മെഡി. കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240726 155814.jpg 20240726 155814.jpg
കേരളം13 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം19 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം20 hours ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം20 hours ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം21 hours ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം5 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

Meningo encephalite amibienne primitive.JPG Meningo encephalite amibienne primitive.JPG
കേരളം5 days ago

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

644667.jpg 644667.jpg
കേരളം7 days ago

പുഴയിൽ കുടുങ്ങി 2 കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി

20240720 132547.jpg 20240720 132547.jpg
കേരളം7 days ago

കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

Nipah virus kerala.jpeg Nipah virus kerala.jpeg
കേരളം7 days ago

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം

വിനോദം

പ്രവാസി വാർത്തകൾ