Citizen Special
കടിച്ചാൽ പൊട്ടാത്ത വാക്കുമായി വീണ്ടും തരൂർ; ഇത്തവണ പരാമർശം പ്രധാനമന്ത്രി മോദിയെ കുറിച്ച്
കോൺഗ്രസ് എംപി ശശി തരൂരിന് അസാധാരണമായ ഇംഗ്ലീഷ് പദങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. കൗതുകം നിറഞ്ഞ അദ്ദേഹത്തിന്റെ പദപ്രയോഗങ്ങൾ പലപ്പോഴും നമ്മെ നിഘണ്ടുവിലേക്ക് നയിക്കാറുണ്ട്. പ്രധാനമന്ത്രി മോദിയെ പരാമർശിച്ച് കഴിഞ്ഞദിവസം അദ്ദേഹം പങ്കുവെച്ച ഒരു ട്വീറ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.
ട്വീറ്റിൽ അദ്ദേഹം ഒരു പുതിയ വാക്ക് പങ്കുവെച്ചു. പൊഗോനോട്രോഫി എന്ന പുതിയ വാക്ക് പ്രധാനമന്ത്രി മോദിയെ തമാശാഭരിതമായ രീതിയിൽ ചിത്രീകരിച്ചാണ് അദ്ദേഹം പങ്കുവച്ചത്. പോഗോനോട്രോഫി എന്ന പദത്തിന്റെ അർത്ഥം ‘മീശ, താടി, മുഖത്തെ മറ്റ് രോമങ്ങൾ വളർത്തുക’ എന്നതാണ്.
“സാമ്പത്തിക ശാസ്ത്രജ്ഞനായ എന്റെ സുഹൃത്ത് രതിൻ റോയ് ഇന്ന് എന്നെ ഒരു പുതിയ വാക്ക് പഠിപ്പിച്ചു: പോഗോനോട്രോഫി, അതായത് ‘താടിയുടെ കൃഷി’. മഹാമാരിക്കാലത്തെ പ്രധാനമന്ത്രിയുടെ മുൻതൂക്കം പോഗോനോട്രോഫിയാണ് എന്നതുപോലെ …,” അദ്ദേഹം കുറിച്ചു.തരൂരിന്റെ വിവേകത്തെ അഭിനന്ദിച്ചുകൊണ്ട് പലരും രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇതാദ്യമായല്ല തരൂർ പരാമർശിക്കുന്നത്. 2018 ൽ അദ്ദേഹം എഴുതിയ ‘വിരോധാഭാസ പ്രധാനമന്ത്രി’യിൽ അദ്ദേഹം ഉപയോഗിച്ച 29 അക്ഷരങ്ങളുള്ള ‘ഫ്ലോക്കിനോസിനിഹിലിപിലിഫിക്കേഷൻ’ സോഷ്യൽ മീഡിയയിൽ വലിയൊരു താരംഗമാണ് സൃഷ്ടിച്ചത്.