Connect with us

കേരളം

‘നിലവിളിയോടെ അമ്മ, കുതിച്ചെത്തി പൊലീസ്’; സമയോചിത ഇടപെടലില്‍ യുവതിയെ രക്ഷിച്ച് പൊലീസ്

Published

on

Screenshot 2023 09 03 174844

ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി ചിതറ പൊലീസ്. മകള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നുവെന്ന വീട്ടമ്മയുടെ ഫോണ്‍ കോള്‍ വന്ന് നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.

ചിതറ സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട വളവുപച്ചയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിയെ തുടര്‍ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചിതറ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഖിലേഷ് വി.കെ, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.

Also Read:  'വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറാം'; ചെയ്യേണ്ടത് ഇത്ര മാത്രം

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: രാത്രി 10.30-ന് ചിതറ പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വളവുപച്ചയിലുള്ള ഒരു വീട്ടമ്മയുടെ പരിഭ്രമത്തോടെയുള്ള ഫോണ്‍ കോള്‍ വന്നു. മകള്‍ വീട്ടില്‍ വഴക്കിട്ട് മുറിയില്‍ക്കയറി വാതില്‍ കുറ്റിയിട്ടു, വിളിച്ചിട്ട് തുറക്കുന്നില്ല, അവിവേകം വല്ലതും കാട്ടുമോയെന്നു പേടി, സഹായിക്കണം. സ്ഥലസൂചന നല്‍കിയ ശേഷം അമ്മ നിലവിളിയോടെയാണ് ഫോണ്‍ വെച്ചത്. സ്ഥലത്തേക്ക് കുതിച്ചെത്തിയ പൊലീസ് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ സീലിങ്ങ് ഫാനില്‍ യുവതി കെട്ടിത്തൂങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃതൃത്തിലുള്ള സംഘം ഉടന്‍ തന്നെ കഴുത്തിലെ കുരുക്ക് അറുത്തുമാറ്റി. പ്രഥമശുശ്രൂഷ നല്‍കിയശേഷം യുവതിയുമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ചിതറ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഖിലേഷ് വി.കെ, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.

Also Read:  അഭിഭാഷകയെ ലൈംഗികമായി ആക്ഷേപിച്ച അഭിഭാഷകന് ആറ് മാസം തടവും പിഴയും
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240624 101651.jpg 20240624 101651.jpg
കേരളം12 hours ago

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

kozhikode unesco.webp kozhikode unesco.webp
കേരളം13 hours ago

കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം; യുനെസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചു

mvd cheking.jpeg mvd cheking.jpeg
കേരളം1 day ago

സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

divya hug.webp divya hug.webp
കേരളം1 day ago

മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് ഡോ. ദിവ്യ എസ് അയ്യർ; വൈറലായി ചിത്രം

Screenshot 20240623 123926 Gallery.jpg Screenshot 20240623 123926 Gallery.jpg
കേരളം1 day ago

കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്, അപകടകാരണം അമിത വേഗം

20240623 082226.jpg 20240623 082226.jpg
കേരളം2 days ago

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

o r kelu cpi.jpg o r kelu cpi.jpg
കേരളം2 days ago

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

supplyco crisis.jpeg supplyco crisis.jpeg
കേരളം2 days ago

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം; സബ്സിഡി സാധനങ്ങൾ ഉൾപ്പടെ കിട്ടാനില്ല

guruvayoor temple .jpeg guruvayoor temple .jpeg
കേരളം2 days ago

ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

20240617 100057.jpg 20240617 100057.jpg
കേരളം1 week ago

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

വിനോദം

പ്രവാസി വാർത്തകൾ