Connect with us

ദേശീയം

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്ന പേരില്‍ പ്രതിയെ വെറുതെ വിടാനാവില്ല: സുപ്രീം കോടതി

Published

on

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ട മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സാമാന്യയുക്തിക്കു മനസ്സിലാവാത്തതാണ് ഹൈക്കോടതി വിധിയെന്ന വിമര്‍ശനത്തോടെയാണ്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

ഹൃദയഭേദകമായ വിവരങ്ങളാണ് ഈ കേസിലുള്ളതെന്ന ബെഞ്ച് വിലയിരുത്തി. ഇങ്ങനെയൊരു കേസില്‍ പ്രതിയെ വെറുതെവിട്ട ഹൈക്കോടതി നടപടി വഴിപിഴച്ച നീതിനടത്തിപ്പായി മാത്രമേ കാണാനാവൂ. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്ന പേരില്‍ ബലാത്സംഗ കേസ് പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധി വേറെയുണ്ടാവില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാല്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നതെല്ലാം സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. കീഴ്‌ക്കോടതി വിധികള്‍ക്കെതിരായ അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ നിയമത്തില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെ തെളിവുകള്‍ വിശ്വസനീയമാണോ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കരുതാന്‍ പര്യാപ്തമാണോയെന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്- കോടതി ചൂണ്ടിക്കാട്ടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version