Connect with us

ദേശീയം

സൗദി അറേബ്യ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു

Published

on

soudi india

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും, വികസനവും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിപണികളില്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്.

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് വക്താവാണ് ഇന്ത്യയില്‍ പുതിയ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അന്താരാഷ്ട്ര വിപണികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ സാധ്യതയുള്ള വിപണി എന്ന നിലയിലാണ് പി.ഐ.എഫ് നിക്ഷേപം വര്‍ധിപ്പിക്കുന്നത്. ഡിജിറ്റല്‍ ഫൈബര്‍ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലാണ് നിക്ഷേപം നടത്തുക. അഞ്ഞൂറ് ദശലക്ഷം ഡോളറിന്‍റെ മൂലധന നിക്ഷേപത്തിനാണ് ധാരണ. ദേശീയ സാമ്പത്തിക വൈവിധ്യ വല്‍ക്കരണത്തിന്‍റെ ഭാഗമായാണ് നടപടി.

ദേശീയ പരിവര്‍ത്തനപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ലക്ഷ്യപൂര്‍ത്തീകരണം കൂടി മുന്നില്‍ കണ്ടാണ് നീക്കം. സാമ്പത്തികമായി പ്രാദേശിക അടിത്തറ ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര വിപണികളിലെ സാന്നിധ്യം വര്‍ധിപ്പിക്കുക എന്നിവയും പി.ഐ.എഫിന്‍റെ പ്രഖ്യാപിതനയങ്ങളില്‍ പെട്ടവയാണ്. ഇന്ത്യക്ക് പുറമേ മറ്റു രാജ്യങ്ങളിലും സമാന രീതിയില്‍ പി.ഐ.എഫ് നിക്ഷേപങ്ങള്‍ നടത്തി വരുന്നുണ്ട്. ഭാവിയില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള എല്ലാ തരം കമ്പനികളിലും ഏജന്‍സികളിലും നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും പി.ഐ.എഫ് വക്താവ് വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ അംബാനി ഗ്രൂപ്പിന്‍റെ ജിയോ പ്ലാറ്റ്ഫോമില്‍ പി.ഐ.എഫിന് നിക്ഷേപമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version