Connect with us

ദേശീയം

ശമ്പള വര്‍ധനയില്‍ വന്‍ശക്തികളെ ഇന്ത്യ പിന്തള്ളുമെന്ന് റിപ്പോര്‍ട്ട്

Published

on

WhatsApp Image 2021 08 01 at 11.13.33 AM

നടപ്പുവര്‍ഷം രാജ്യത്ത് ശമ്പളത്തില്‍ പത്തുശതമാനത്തിന്റെ വര്‍ധന പ്രതീക്ഷിക്കാമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധന ഇന്ത്യയിലായിരിക്കുമെന്നും ബ്രിട്ടീഷ്- അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ എയോണ്‍ പിഎല്‍സിയുടെ സര്‍വ്വേയില്‍ പറയുന്നു. ശന്വള വര്‍ധനയുമായി ബന്ധപ്പെട്ട് വിവിധ കമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയാണ് റിപ്പോര്‍ട്ടിന് ആധാരം.

ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത് ചാഞ്ചാട്ടം നിലനില്‍ക്കുകയാണ്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കാണ് ചാഞ്ചാട്ടത്തെ മുഖ്യമായി ആശ്രയിക്കുന്ന ഘടകം. 2022ല്‍ 21.4 ശതമാനമായിരുന്നു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. ഈ സാഹചര്യത്തിലും നടപ്പുവര്‍ഷം രാജ്യത്ത് ശമ്പളത്തില്‍ ശരാശരി 10.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതില്‍ 10.6 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

തൊഴില്‍രംഗത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കി വരികയാണ്. ഈ വര്‍ഷം ഇ- കോമേഴ്‌സ് സ്ഥാപനങ്ങളായിരിക്കും ഏറ്റവുമധികം ശമ്പളം കൂട്ടി നല്‍കാന്‍ സാധ്യത കൂടുതല്‍. ഇ -കോമേഴ്‌സ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ 12.2 ശതമാനത്തിന്റെ വര്‍ധനയ്ക്കാണ് സാധ്യത നിലനില്‍ക്കുന്നത്. സര്‍വീസ് മേഖലയില്‍ ഇത് 11.2 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യ കഴിഞ്ഞാല്‍ ഈ വര്‍ഷം ശമ്പളത്തില്‍ ഏറ്റവുമധികം വര്‍ധന ഉണ്ടാവാന്‍ സാധ്യതയുള്ള രാജ്യം ബ്രസീല്‍ ആയിരിക്കും. 7.2 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യ, ചൈന എന്നിവയായിരിക്കും തൊട്ടുപിന്നില്‍. യഥാക്രമം 6.7,6.3 ശതമാനം എന്നിങ്ങനെയായിരിക്കും വര്‍ധനയെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version