ക്രൈം
സച്ചിന് ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന് സ്വയം വെടിവച്ച് മരിച്ചു
![Screenshot 20240515 151015 Opera.jpg](https://citizenkerala.com/wp-content/uploads/2024/05/Screenshot_20240515-151015_Opera.jpg)
![Screenshot 20240515 151015 Opera.jpg](https://citizenkerala.com/wp-content/uploads/2024/05/Screenshot_20240515-151015_Opera.jpg)
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന് സ്വയം വെടിവച്ച് മരിച്ചു. പ്രകാശ് കപ്ഡെയാണ് മരിച്ചത്. 39 വയസ്സായിരുന്നു. സ്വവസതിയില്‍വച്ച് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.
ബുധനാഴ്ചയാണ് ചെറിയ ദിവസത്തെ അവധിക്കായി അദ്ദേഹം ജാംനഗറിലെ വീട്ടിലേക്ക് പോയത്. സര്‍വീസ് തോക്ക് ഉപയോഗിച്ച് പുലര്‍ച്ചെ ഒന്നരയ്ക്ക് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. വയോധികരായ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു.
ആത്മഹത്യക്ക് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ പൊലീസിന്റെ പ്രാഥമിക നിഗമനം.
വിവിഐപി സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാല്‍ സംഭവത്തില്‍ എസ്ആര്‍പിഎഫ് അന്വേഷണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.