Connect with us

ദേശീയം

ട്രെയിന്‍ ദുരന്തം അട്ടിമറിയോ; സിബിഐ സംഘം ഇന്ന് ബാലസോറില്‍

ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് അപകടസ്ഥലത്തെത്തും. അപകടത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന കേന്ദ്ര റെയില്‍വേമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിബിഐ സംഘമെത്തുന്നത്. ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകാതെ മെയിന്‍ ലൈനില്‍ സജീവമാക്കിയ റൂട്ട് ലൂപ് ലൈനിലേക്ക് മാറ്റില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

റിലേ റൂമില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കും. സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കും മെയിന്റനന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഒന്നിച്ചു മാത്രമേ റിലേ റൂം തുറക്കാന്‍ അനുവാദമുള്ളൂ. അപകടം അന്വേഷിക്കുന്ന റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ശൈലേഷ് കുമാര്‍ പഥക്ക് ഇന്നലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി.

റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഇന്നലെ ബഹനാഗ സ്റ്റേഷനിലെ ട്രാക്കുകള്‍, ഇന്റര്‍ലോക്കിങ് സംവിധാനങ്ങള്‍, റിലേ റൂമുകള്‍ തുടങ്ങിയവയും പരിശോധിച്ചു. പാളത്തില്‍ നാലു മില്ലിമീറ്റര്‍ വിടവ് ഉണ്ടായിരുന്നതായും അതുകൊണ്ടാണ് പ്രധാന ലൈനില്‍ പോയിന്റ് സെറ്റാകാതിരുന്നതെന്നുമുള്ള ആരോപണവും പരിശോധിച്ചു. അശ്രദ്ധ മൂലമുള്ള മരണം, ജീവന്‍ അപകടത്തിലാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രാഥമിക അന്വേഷണം നടത്തിയ റെയില്‍വേ ഉദ്യോഗസ്ഥ സംഘം റിപ്പോര്‍ട്ടില്‍ അഞ്ചു സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് സമീപത്തെ ഒരു ലെവല്‍ക്രോസിങ്ങില്‍ സിഗ്നല്‍ തകരാര്‍ ഉണ്ടായിരുന്നു. അതു നന്നാക്കാനുള്ള തിരക്കില്‍ ഉദ്യോഗസ്ഥര്‍ ഇവിടുത്തെ നടപടികള്‍ മറികടന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version