ആരോഗ്യം
മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഈ രീതിയിൽ ഉപയോഗിക്കൂ
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചൊരു ചേരുവകയാണ് റോസ് വാട്ടർ. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. റോസ് വാട്ടറിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഏറ്റവും വലിയ സവിശേഷത. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് ഗുണകരമാണ്.
പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ്. റോസ് വാട്ടറിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.
റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ഏതെങ്കിലും ഉത്പന്നങ്ങൾ ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ, റോസ് വാട്ടർ പുരട്ടുന്നത് ഇത്തരം അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.
റോസ് വാട്ടറിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ബാക്ടീരിയയും മൂലമുണ്ടാകുന്ന ചർമ്മത്തിന്റെ ചുവപ്പ് കുറയ്ക്കുന്നതിന് ഇത് ഒരു മികച്ച ചർമ്മസംരക്ഷണ ഘടകമാണ്. മുഖത്തെ ചുവപ്പുനിറം കുറയ്ക്കുന്നതിനും സഹായകമാണ്.
യുവത്വം നിലനിർത്താനും വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ പതിവായി ഉപയോഗിക്കുന്നത് ഒരു മികച്ച പരിഹാര മാർഗ്ഗമാണ്. ഇതിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങൾക്ക് ചുളിവുകളുടെ രൂപത്തെ കുറയ്ക്കാനും ചുളിവുകൾ അകറ്റാനുമുള്ള കഴിവുണ്ട്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കാരണം, പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ചർമ്മ കോശങ്ങളുടെ കേടുപാടുകൾ തടയാൻ കഴിയും.
മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ റോസ് വാട്ടറിനുണ്ട്. മുറിവുകളുടെയും പൊള്ളലുകളുടെയും അണുബാധയെ വൃത്തിയാക്കാനും ചെറുക്കാനും ഈ ഗുണങ്ങൾ സഹായിക്കും. മുറിവുകൾ, പൊള്ളൽ എന്നിവയും പോലും വേഗത്തിൽ സുഖപ്പെടുത്താൻ അവ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
റോസ് വാട്ടര് അൽപം വെള്ളരിക്ക നീരും ചേർത്തും മുഖത്തും കഴുത്തിലും ഇടുന്നത് കൂടുതൽ ഫലപ്രദമാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.