Connect with us

ദേശീയം

രാജ്യത്ത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും താഴ്ന്നു

രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞതിന് സമാനമായി ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പനിരക്കും കുറഞ്ഞു. ഒക്ടോബറില്‍ 6.77 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. സെപ്റ്റംബറില്‍ 7.41 ശതമാനമായിരുന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മുഖ്യമായും ഭക്ഷ്യ വസ്തുക്കളുടെ വില താഴ്ന്നതാണ് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്.

പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ നിലനിര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. പ്രധാനമായി ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കാണ് ആര്‍ബിഐ വിലയിരുത്തുന്നത്. ഇത് കുറഞ്ഞത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിന് കരുത്തുപകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം നാലുതവണകളായി മുഖ്യപലിശനിരക്ക് 5.90 ശതമാനമായാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്.

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഒക്ടോബറില്‍ 8.39 ശതമാനമായാണ് കുറഞ്ഞത്. സെപ്റ്റംബറില്‍ പത്തിന് മുകളിലായിരുന്നു പണപ്പെരുപ്പനിരക്ക്. 10.70 ശതമാനമായിരുന്നു സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക്. 2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പനിരക്ക്. ഒരു ഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് 15.88 ശതമാനം വരെയായി ഉയര്‍ന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം60 mins ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം2 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം3 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version