കേരളം
കൊവിഡ് പ്രതിരോധം: കണ്ണൂര്‍ ജില്ലയില്‍ ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നിയന്ത്രണങ്ങള്‍
അനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ എഡിഎം ഇ പി മേഴ്സിയുടെ അധ്യക്ഷതയില്‍ യോഗത്തിൽ തീരുമാനം.
മാസ്ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വൈറസിന്റെ ആദ്യ തരംഗത്തില്‍ പ്രകടിപ്പിച്ച സഹകരണം അതിന്റെ രണ്ടാംവരവിലും കാണിക്കണം.
ഇതിന്റെ ഭാഗമായി പള്ളികളിലെയും മറ്റും ഇഫ്ത്താര്‍ വിരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും പ്രാര്ഥനയ്ക്കെത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണം.
പ്രാര്‍ഥനകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ കെട്ടിടങ്ങള്‍ക്കകത്ത് പരമാവധി 75 പേരും ഔട്ട്ഡോറില് 150 പേരും ആണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.