Connect with us

പ്രവാസി വാർത്തകൾ

സൗദിയില്‍ നമസ്‌കാര വേളയില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം

WhatsApp Image 2021 05 24 at 4.38.53 PM

സൗദിയിൽ പള്ളികളിലെ ഉച്ചഭാഷിണി, ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താൻ നിർദ്ദേശം. നമസ്കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ ശബ്ദം കുറക്കണമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തണമെന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്‍റെ നിർദേശം.

ഇത് സംബന്ധിച്ച് പള്ളി ജീവനക്കാരെ വിവരമറിയിക്കാൻ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മതകാര്യ ഓഫിസുകൾക്ക് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് നിർദേശം നൽകി. ശബ്ദം ഉപകരണത്തിന്‍റെ മൂന്നിലൊന്നിൽ കവിയരുതെന്നും, പുതിയ തീരുമാനം ലംഘിക്കുന്നവർക്കെതിരിൽ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ചില പള്ളികളിൽ നമസ്കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതായും, ഇത് പരിസരത്തെ വീടുകളിലും മറ്റ് താമസ കേ ന്ദ്രങ്ങളിലും കഴിയുന്ന പ്രായമായവർക്കും, കുട്ടികൾക്കും, രോഗികൾക്കും പ്രയാസമുണ്ടാക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെ തുടർന്നാണ് മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം.

പള്ളികളിലെ നമസ്കാര സമയത്തെ ഇമാമുമാരുടെ ശബ്ദം വീടുകളിൽ വെച്ച് നമസ്കരിക്കുന്നവർക്കു പ്രയാസമുണ്ടാക്കും. ഇമാമിന്‍റെ ശബ്ദം പള്ളിക്കുള്ളിൽ കേട്ടാൽ മതിയെന്നും, പരിസരത്തെ വീടുകളിലുള്ളവരെ കേൾപ്പിക്കൽ മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം19 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം19 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version