Connect with us

ദേശീയം

നിരക്കുകളില്‍ മാറ്റമില്ല…; വായ്‌പ്പാ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

rbi reserve bank of india bloomberg 1200 1

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്​ ബാങ്കിന്‍റെ വായ്​പ നയം. റിപ്പോ നിരക്ക്​ നാലു ശതമാനമായും റിവേഴ്​സ്​ റിപ്പോ നിരക്ക്​ 3.5 ശതമാനമായും തുടരും. കോവിഡ്​ രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിലാണ്​ ധനനയ യോഗത്തിന്‍റെ തീരുമാനം.റിസര്‍വ്​ ബാങ്ക്​ ബാങ്കുകള്‍ക്ക്​ നല്‍കുന്ന വായ്​പയുടെ പലിശയാണ്​ റിപ്പോ നിരക്ക്​. റിസര്‍വ്​ ബാങ്കിന്​ നല്‍കുന്ന വായ്​പയുടെ പലിശ നിരക്കാണ്​ റിവേഴ്​സ്​ റിപ്പോ.

‘പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ല, വളര്‍ച്ചക്കാവശ്യമായ നടപടികള്‍ തുടരും’ -ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്​ പറഞ്ഞു. രാജ്യത്ത്​ 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ ജി.ഡി.പി വളര്‍ച്ച 9.5 ശതമാനമായി കുറച്ചു. 10.5 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്​. നടപ്പ്​ സാമ്ബത്തിക വര്‍ഷം 5.1 ശതമാനം ചില്ലറ പണപ്പെരുപ്പം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുദിവസം നീണ്ടുനിന്ന ധനനയ യോഗത്തിന്​ ശേഷമാണ്​ പ്രഖ്യാപനം. വിലക്കയറ്റത്തിന്‍റെ സാഹചര്യത്തിലാണ്​ പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന റിസര്‍വ്​ ബാങ്കിന്‍റെ തീരുമാനം. 2020 മേയിലാണ്​ നേരത്തേ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്​.ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിന്​ പ്രഖ്യാപിച്ച 16,000 കോടിയുടെ സിഡ്​ബി പദ്ധതി തുടരും. 50 കോടി വരെ വായ്​പയെടുത്തവര്‍ക്ക്​ ഇതിലൂടെ ആനുകൂല്യം ലഭിക്കും. നേരത്തേ 25 കോടിയായിരുന്നു വായ്​പ പരിധി.

കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ സാമ്ബത്തിക സ്​ഥിതിയും ശക്തികാന്ത ദാസ്​ വിവരിച്ചു. ആദ്യതരംഗത്തപ്പോലെ രണ്ടാം തരംഗം സമ്ബദ്​വ്യവസ്​ഥയെ പിടിച്ചുകുലുക്കിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version