Connect with us

ദേശീയം

ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം ഇന്ന് ആരംഭിക്കും

Published

on

rbi reserve bank of india bloomberg 1200

സുപ്രധാനമായ ആർബിഐയുടെ നയ രൂപീകരണ സമിതി (എംപിസി) യോഗം ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കൊവിഡ് വ്യാപനത്തിലെ സമീപകാല വർധന സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് സമിതി യോഗം ചേരുന്നത്.

പണപ്പെരുപ്പത്തിന്റെ തോതിൽ പ്രകടമാകുന്ന ഏറ്റക്കുറച്ചിലുകൾ സമ്പദ്ഘടനയിൽ പ്രകടമാണ്. ഇത് പലിശ നിരക്കുകൾ ഉയർത്താൻ ഉചിത കാരണമായി പരിഗണിക്കണോ എന്നും യോഗം തീരുമാനിക്കും.

പലിശ നിരക്കുകളുടെ കാര്യത്തിൽ തത്ക്കാലം തൽസ്ഥിതി തുടരുന്നതാകും അഭികാമ്യം എന്ന് സാമ്പത്തിക വിദഗ്ധർ ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ 4.1 ശതമാനം മാത്രമായിരുന്നു ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്. എന്നാൽ ഫെബ്രുവരിയിൽ അഞ്ചു ശതമാനത്തിലേക്ക് ഇത് ഉയർന്നു. മാർച്ചിലെ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും നിരക്ക് അഞ്ചര ശതമാനത്തിന് അടുത്തെത്തിയിരിക്കാം എന്നാണ് അനുമാനം. ആർബിഐ പണ നയ സമിതി കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന യോഗത്തിലും പലിശ നിരക്കുകളിൽ മാറ്റം ശുപാർശ ചെയ്യുകയുണ്ടായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവസാന യോഗം.

ആർബിഐയുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ പണ, വായ്പ നയം ത്രിദിന യോഗത്തിന് ശേഷം ഏഴിന് പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം7 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം9 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം9 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version