Connect with us

ദേശീയം

ഏപ്രിലോടെ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും ഓടിത്തുടങ്ങും?; വിശദീകരണവുമായി റെയില്‍വേ

Published

on

8613a6d537a7316378462a1109fd17b5b98f58fd66d17be16c19fb549e255a3b

ഏപ്രിലോടെ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നടത്താന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ മന്ത്രാലയം. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി ഒന്നും നിശ്ചയിച്ചിട്ടില്ല എന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനാണ് രാജ്യമൊട്ടാകെ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്നായിരുന്നു നടപടി. അതിനിടെയാണ് ഏപ്രിലോടെ രാജ്യത്തെ മുഴുവന്‍ പാസഞ്ചര്‍ സര്‍വീസുകളും പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റെയില്‍വേ മന്ത്രാലയം രംഗത്തുവന്നത്. പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി ഒന്നും നിശ്ചയിച്ചിട്ടില്ല എന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ വക്താവ് ട്വീറ്റില്‍ അറിയിച്ചു.

നിലവില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചു വരികയാണ്. 65 ശതമാനത്തിലേറെ സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. ജനുവരിയില്‍ മാത്രം 250 ട്രെയിനുകളാണ് വീണ്ടും ഓടി തുടങ്ങിയത്. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച്‌ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി മാത്രമേ തീരുമാനമെടുക്കൂ.ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനും റെയില്‍വേ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version