Connect with us

ദേശീയം

രാജ്യവ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ

Published

on

രാജ്യവ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ഇന്ന് പുറപ്പെടാനിരുന്ന 97 ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുകയും 19 സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. റെയില്‍വെ ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത്.

12034 കാണ്‍പൂര്‍ സെന്‍ട്രല്‍ ശതാബ്ദി എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ്, കാരക്കുടി-ചെന്നൈ എഗ്മോര്‍ എക്്‌സ്പ്രസ്, രാമേശ്വരം-കന്യാകുമാരി കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മധുര ജങ്ഷന്‍-ചെന്നൈ എഗ്മോര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ അടക്കമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.

12416 ഇന്‍ഡോര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, 12963 മേവാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, 13430 മാള്‍ഡാ ടൗണ്‍ വീക്ക്‌ലി എക്‌സ്പ്രസ്, 20806 ആന്ധ്ര പ്രദേശ് എക്‌സ്പ്രസ് എന്നിവ അടക്കമുള്ള സര്‍വീസുകളാണ് പുനക്രമീകരിച്ചിട്ടുള്ളത്.

കന്യാകുമാരി-ഹൗറ ജംഗ്ഷന്‍ കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് വിരുത് നഗര്‍ ജങ്ഷന്‍ വഴി തിരിച്ചുവിടും. കൊച്ചുവേളി ഇന്‍ഡോര്‍ ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഉജ്ജയിന്‍ വഴിയും തിരിച്ചുവിടും.

കേരളത്തിലും ട്രെയിന്‍ സര്‍വീസുകള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. 25 മുതല്‍ 27 വരെയാണ് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ജനശതാബ്ദി ഉള്‍പ്പടെ നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ്, എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ 26നും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി 27നും പൂര്‍ണമായി റദ്ദാക്കി. 25നുള്ള ചെന്നൈ- തിരുവനന്തപുരം മെയില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

26ലെ തിരുവനന്തപുരം- ചെന്നൈ മെയില്‍ രാത്രി 8.43നു തൃശൂരില്‍ നിന്ന് യാത്ര തൊടുങ്ങും. കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് 26നു തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 26ലെ കന്യാകുമാരി – ബെംഗളൂരു എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുകയൊള്ളൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version