Connect with us

ദേശീയം

പബ്‌ജി ഉപഭോക്താക്കളുടെ വിവരങ്ങളെത്തുന്നത് ചൈനീസ് സെര്‍വറിലേക്കെന്ന് കണ്ടെത്തല്‍

pubji

പബ്‌ജി വീണ്ടും വിവാദത്തിൽ. വിവര സുരക്ഷയെ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയ പബ്ജി ഗെയിമിംഗ് ആപ്പിന് കേന്ദ്ര സര്‍ക്കാ‌ര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനീസ് കമ്പനിയായ ടെന്‍സെന്റിന് ഗെയിമില്‍ വലിയ നിക്ഷേപമുള‌ളതിനെ തുടര്‍ന്നായിരുന്നു ഇത്.

എന്നാല്‍ ഇന്ത്യയില്‍ വലിയ ജനപ്രിയതയുള‌ള ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയതില്‍ അന്ന് ഗെയിം നിര്‍മ്മാതാക്കള്‍ക്ക് വലിയ ആശങ്കയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ സുരക്ഷാ മാനദണ്ഡം പാലിച്ച്‌ അവ‌ര്‍ പുറത്തിറക്കിയ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പിലും പക്ഷെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്.

ആപ്പ് ഡെവലപര്‍മാരായ ക്രാഫ്‌റ്റണിന്റെ പിഴവില്‍ നിന്നാണ് ഇങ്ങനെ സംഭവിച്ചത്. ഗെയിം ഇൻസ്‌റ്റാൾ ചെയ്‌തവരുടെ വിവരങ്ങൾ അയക്കുന്നത് ചൈനീസ് സെർവറിലേക്കാണ്. ഇവയിലൊന്ന് പബ്‌ജിയുയെ മുഖ്യ ഓഹരി ഉടമകളായ ടെൻസെന്റിന്റെ സെർവറിലേക്കാൈണ്. ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഉപഭോക്താക്കളുടെ വിവരങ്ങൾ ഹോങ്‌കോംഗ്, മോസ്‌കോ, അമേരിക്ക, മുംബയ് എന്നിവിടങ്ങളിലെ സെർവറിലാണ് കൂടുതലും ശേഖരിക്കുന്നത്.

വിവരങ്ങള്‍ അയക്കുന്ന പ്രാദേശിക സെ‌ര്‍വറുകളല്ലാത്തവയില്‍ നടത്തിയ പരിശോധനയിലാണ് ചിലവ ചൈനയിലുള‌ള സെര്‍വറാണെന്ന് കണ്ടെത്തിയത്. പാക്കര്‍ സ്നി‌ഫര്‍ ആപ്പുകളില്‍ കണ്ട ഐ‌പി അഡ്രസുകളുടെ ഉല്‍ഭവം എവിടെയെന്ന് നടത്തിയ അന്വേഷണത്തില്‍ ഐ‌ജി‌എന്‍ ഇന്ത്യ ഒരു ഐപി അഡ്രസിലെത് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള‌ള ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് കോ‌ര്‍പറേഷന്റേതാണെന്ന് മനസ്സിലാക്കി. ഇതിന്റെ സെര്‍വര്‍ ബീജിംഗിലാണുള‌ളത്. ഗെയിം ഡാ‌റ്റ ഈ സെര്‍വറിലേക്ക് അയക്കുന്നതായും കണ്ടെത്തി.

ടെന്‍സെന്റ് കമ്പനി സെര്‍വറുകളുമായും ഗെയിമിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇത് ചൈനീസ് സര്‍ക്കാരുമായി ബന്ധമില്ലെന്ന് ടെന്‍സെന്റ് അറിയിച്ചതിന് ഘടകവിരുദ്ധമാണ്. ഇന്ത്യയിലെ പബ്ജി കളിക്കാരുടെ ‌ഡാറ്റകള്‍ ഇന്ത്യയിലെയും സിംഗപൂരെയും സെര്‍വറുകളിലേക്ക് മാറ്റുമെന്നാണ് ടെന്‍സെന്റ് അറിയിച്ചിരുന്നത്. എന്നാല്‍ നിയമപരമായ ആവശ്യകതകള്‍ക്കായി മറ്റ് രാജ്യങ്ങളിലേക്ക് ഡാറ്റ കൈമാറ്റമാകാമെന്നും കമ്ബനി സ്വകാര്യതാ നയത്തില്‍ പരാമര്‍ശിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം13 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം13 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version