കേരളം
പിണറായിക്കെതിരെ മൈക്കില്‍ അസഭ്യവര്‍ഷം; യുവാവിനെതിരെ കേസെടുത്തു
![Screenshot 2024 03 30 150720](https://citizenkerala.com/wp-content/uploads/2024/03/Screenshot-2024-03-30-150720.jpg)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്ക് കെട്ടി അസഭ്യവര്‍ഷം നടത്തിയതിന് യുവാവിനെതിരെ കേസ്. വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തിവരികയായിരുന്ന ശ്രീജിത്ത് എന്ന യുവാവിനെതിരെയാണ് കേസ്.
ഐപിസി 294 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്കിലൂടെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതോടെ ആള്‍ക്കൂട്ടവുമുണ്ടായി.
സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട് വർഷങ്ങളായി സെക്രട്ടേറിയറ്റ് നടയിൽ സമരവുമായി കഴിയുകയാണ് ശ്രീജിത്ത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement