Connect with us

ദേശീയം

വാഹനങ്ങളുടെ ആയുസ്സില്‍ തീരുമാനമായി; സ്വകാര്യവണ്ടികള്‍ 20 വര്‍ഷം, വാണിജ്യ വാഹനങ്ങള്‍​ 15 വര്‍ഷം

Published

on

4c94eb37b85a66f7faea6a8fad408a6f3bb7058005012767140d65f93edc04a3

 

വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന്​ കാലപരിധി നിശ്​ചയിക്കുന്ന ‘കണ്ടംചെയ്യല്‍ നയം’ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക്​ 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക്​ 15 വര്‍ഷവുമാണ്​ കാലാവധി. തുടര്‍ന്ന്​ ഇത്തരം വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളില്‍ പരിശോധനക്ക്​ വിധേയമാക്കി പൊളിശാലകള്‍ക്ക്​ കൈമാറും.

ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 ബജറ്റ്​ പ്രഖ്യാപനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇതോടെ വാഹന വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ്​ വ്യവസായലോകം പ്രതീക്ഷിക്കുന്നത്​. പഴയവാഹനങ്ങള്‍ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങള്‍ക്ക്​ ആവശ്യകത വര്‍ധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ്​ നിഗമനം.

അതേസമയം, സാധാരണക്കാരായ വാഹന ഉടമകള്‍ക്ക്​ ഇത്​ വന്‍ സാമ്ബത്തിക ബാധ്യതയാണ്​ സൃഷ്​ടിക്കുക. ആളുകള്‍ പുതിയവാഹനം വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നതോടെ സെക്കന്‍ഡ്​ ഹാന്‍ഡ്​ വാഹന വിപണിയും തകര്‍ന്നടിയും.

പുതിയ നയം നടപ്പാക്കിയാല്‍ വായുമലിനീകരണവും പരിസ്​ഥിതി ആഘാതവും കുറക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാന്‍ സഹായിക്കും.

ഇന്ത്യന്‍ വാഹന വ്യവസായലോകം ഏറെക്കാലമായി കാത്തിരുന്ന പദ്ധതിയാണിത്​. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖലാ വാഹനങ്ങള്‍ കണ്ടംചെയ്യാന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

പുതിയ നയം 2022 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വാഹന നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുമെന്നും വില കുറയു​മെന്നും ഗതാഗതമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version