Connect with us

ദേശീയം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍

Published

on

modi 11

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാൾ. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മൂന്നാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് പരിപാടികൾ.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി റേഷൻ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ തുടങ്ങിയ പരിപാടികൾ ബിജെപി നടത്തും.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 14 കോടി സൗജന്യ റേഷൻ കിറ്റുകളും വിതരണം ചെയ്യും. കിറ്റുകളിൽ ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്തിരിക്കും. ബൂത്ത് തലത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് അഞ്ച് കോടി പോസ്റ്റ്കാർഡുകൾ അയക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു.

ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോർച്ച രാജ്യത്തെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. കിസാൻ മോർച്ച 71 കർഷകരെ ആദരിക്കുന്ന ചടങ്ങിനും മഹിളാ മോർച്ച, 71 കോവിഡ് പോരാളികളേയും ആദരിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം14 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം17 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം19 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം19 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം20 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം23 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം24 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version