Connect with us

ദേശീയം

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും

Untitled design 2023 11 05T170107.338

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. പ്രൈമറി സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും. വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ.പഞ്ചാബിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാർഷിക മാലിന്യങ്ങൾ കത്തിപ്പിച്ച സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഭഗവന്ത മൻ.

തുടർച്ചയായ നാലാം ദിവസവും ഡൽഹിയുടെ വിവിധ പ്രദേശങ്ങൾ പുകമഞ്ഞിന്റെ പിടിയിലാണ്. അതി രൂക്ഷമായ വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങളുടെ ഡൽഹിയിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.

വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്നാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.കാറ്റിന്റെ വേഗത കുറഞ്ഞതാണ് വായുമലിനീകരണത്തിന്റെ മറ്റൊരു കാരണം. ഗാസിയാബാദ്,നോയിഡ,ഫരീദബാദ്,ഗുരുഗ്രാം,റവാഡി എന്നീ മേഖലകൾ അപകട അവസ്ഥയിൽ തുടരുന്നു.പഞ്ചാബിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാർഷിക മാലിന്യങ്ങൾ കത്തിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻകേസെടുക്കാൻ നിർദ്ദേശിച്ചു.അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാനായി എത്തിയ ഉദ്യോഗസ്ഥന് നേരെയാണ് അതിക്രമം ഉണ്ടായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version