Connect with us

ദേശീയം

അഭിമാനം; ചാന്ദ്രയാൻ 3 ചരിത്രദൗത്യത്തിൽ കെൽട്രോൺ അടക്കം 3 പൊതുമേഖലാ സ്ഥാപനങ്ങൾ

Published

on

20230714 204600.jpg

ലോകം ഉറ്റുനോക്കിയ രാജ്യത്തിന്റെ സ്വപ്‌നദൗത്യം ചാന്ദ്രയാൻ 3ൽ കൈയ്യൊപ്പ്‌ ചാർത്തി കൊച്ചുകേരളവും. വ്യവസായവകുപ്പിന്‌ കീഴിലുള്ള മൂന്ന്‌ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ്‌ ചാന്ദ്രയാൻ 3ലേക്കുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കാൻ ഭാഗ്യം ലഭിച്ചത്‌. കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്എൽ എന്നീ സ്ഥാപനങ്ങളാണ്‌ ഇത്തരത്തിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയുടെ ഭാഗമായത്‌.

41 ഇലക്‌ട്രോണിക്‌സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടയുള്ളവ കെൽട്രോണിൽ നിന്ന് നിർമ്മിച്ച് നൽകിയപ്പോൾ കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്‌കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണൻ്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ്‌ ഫോർജിങ്ങ്സ് ലിമിറ്റഡ്‌ നിന്നുള്ള ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകി.

കൂടുതൽ ഉൽപ്പന്നങ്ങൾ നൽകിയ കെൽട്രോണിന്‌ ഇത്‌ അനാവശ്യ വിവാദങ്ങൾക്കുള്ള മറുപടി കൂടിയായി. വിവിധ ഇലക്ട്രോണിക്‌സ് മോഡ്യൂൾ പാക്കേജുകൾ കൂടാതെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എൽവിഎം 3യിലെ ഇന്റർഫേസ് പാക്കേജുകൾ, ഏവിയോണിക്‌സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയതും കെൽട്രോണാണ്. തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്‌സ്, മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്‌സ്, ബാംഗ്ലൂർ മാർക്കറ്റിങ്‌ ഓഫീസ് തുടങ്ങിയ യൂണിറ്റുകളാണ് ഇതിന്‌ പിന്നിൽ.

സ്പേസ് ഇലക്ട്രോണിക്‌സ് മേഖലയിൽ ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളായ വിഎസ്എസ്‌‌സി, എൽപിഎസ്‌‌സി, എംവിഐടി, ഐഎസ്‌യു, ബാംഗ്ലൂർ യുആർഎസ്‌‌സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വർഷമായി കെൽട്രോൺ സഹകരിക്കുന്നുണ്ട്. ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിൽ മൊത്തമായുള്ള 300ഓളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ അമ്പതോളം എണ്ണം വിവിധ ദൗത്യങ്ങൾക്കായി കെൽട്രോൺ നൽകിയിട്ടുണ്ട്‌. ഐഎസ്ആർഒ, വിഎസ്എസ്‌സി തുടങ്ങിയ സ്ഥാപനങ്ങളുമായി കെൽട്രോൺ സഹകരിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷത്തിലേറെയായി.

ഗഗൻയാൻ ഉൾപ്പെടെ ഐഎസ്ആർഒയുടെ വരാനിരിക്കുന്ന വമ്പൻ പദ്ധതികൾക്കായെല്ലാം ഇലക്ട്രോണിക് മൊഡ്യൂളുകൾ കെൽട്രോൺ നിർമിക്കുന്നുണ്ട്‌. ലോഞ്ചിങ് വെഹിക്കിളുകളിലും സാറ്റ്‍ലൈറ്റുകളിലും കെൽട്രോൺ നിർമിക്കുന്ന ഉപകരണങ്ങളുണ്ട്. ഇതിനായി കെൽട്രോണിലെ അമ്പതോളം ജീവനക്കാർക്ക് ഐഎസ്ആർഒ പ്രത്യേക പരിശീലനം നൽകിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐഎസ്ആർഒ നടത്തിയ 42 വിക്ഷേപണങ്ങളിൽ കെൽട്രോണിനും പങ്കുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം15 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം15 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം17 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം17 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം19 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം19 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം20 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version