കേരളം
ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു. പൂപ്പാറ വടക്കേക്കര ജിജോയുടെ ഭാര്യ അനു (24) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രി കല്ലാറിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.
കുമളിയിലെ ആശുപത്രിയിലായിരുന്ന ഇവരെ 3 ദിവസം മുന്‍പാണു പനിയും ചുമയും ശ്വാസംമുട്ടലുമായി കല്ലാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു മരണം. ഏഴു മാസം മുന്‍പാണ് അനുവും ജിജോയും തമ്മിലുള്ള വിവാഹം നടന്നത്.