Connect with us

രാജ്യാന്തരം

ദുബായില്‍ റമദാന്‍ മാസത്തിലേക്കുള്ള കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു

dubi

ദുബായിൽ വിശുദ്ധ റമദാന്‍ മാസത്തിലേക്കുള്ള കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രഖ്യാപിച്ചു. വലിയ സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും, പ്രത്യേകിച്ച്‌ പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും കോവിഡ് -19 അപകടസാധ്യതകളിലേക്ക് നയിക്കുന്നത് തടയാനാണ് ഈ നടപടിയെന്നും സമതിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

റമദാന്‍ ടെന്റുകള്‍ക്കും ഒപ്പം ഇഫ്താര്‍ സംഭാവന എന്നിവയ്ക്കായുള്ള ടെന്റുകള്‍ക്കും നിരോധനമുണ്ട്. മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയില്‍ പള്ളികളില്‍ താരവീഹ് നമസ്കാരത്തിന് അനുമതിയുണ്ടാവും. തറവീഹ്, ഇഷ നമസ്കാരങ്ങളുടെ പരമാവധി സമയം 30 മിനുറ്റായും നിജപ്പെടുത്തി. അതേസമയം റമദാനിലെ അവസാന 10 ദിവസങ്ങളില്‍ നടത്തുന്ന് ഖിയാം-ഉല്‍-ലെയ്ല്‍ പ്രാര്‍ത്ഥന സംബന്ധിച്ച തീരുമാനം സാഹചര്യങ്ങള്‍ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് സമിതി വ്യക്തമാക്കി.

യുഎഇയില്‍ പള്ളികളിലെ വനിതകള്‍ക്കുള്ള പ്രാര്‍ഥനാ ഹാളുകള്‍ അടച്ചിരിക്കും. പള്ളികളിലെ മതപ്രഘോഷണവും ചര്‍ച്ചകളും തത്ക്കാലത്തേയ്ക്ക് ഉണ്ടാകില്ല. പകരം ഓണ്‍ലൈനിലൂടെ നടക്കും. റമദാനിലെ അവസാന 10 ദിവസങ്ങളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞുള്ള പ്രത്യേക പ്രാര്‍ഥനകളെ കുറിച്ച് അധികൃതര്‍ പൊതുജനങ്ങളെ അറിയിക്കും. രാജ്യത്തെ കൊവിഡിന്റെ സ്ഥിതി വിലയിരുത്തിയതിന് ശേഷമായിരിക്കും ഇത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version