Connect with us

ദേശീയം

വീണ്ടും ആശങ്ക…; ഡ​ൽ​ഹി​യിൽ കൊ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ൾ കൂടുന്നു

covid india 7

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം വീ​ശ​യ​ടി​ച്ച രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന് പു​തി​യ ത​ല​വേ​ദ​ന​യാ​യി കൊ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ൾ. കൊവി​ഡാ​ന​ന്ത​ര ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഭ​യാ​ന​ക​മാ​യി വ​ർ​ധി​ക്കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ഒ​രു ദി​വ​സം ഒ​പി​യി​ൽ ഡോ​ക്ട​ർ​മാ​ർ ഇ​ത്ത​ര​ത്തി​ലെ 25-30 രോ​ഗി​ക​ളെ വ​രെ കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​വ​രു​ന്നു. ആ​ദ്യ ത​രം​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന​തെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

കൊ​വി​ഡ് ഭേ​ദ​മാ​യി ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷ​വും രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ പി​ന്തു​ണ ആ​വ​ശ്യ​മാ​യി വ​രു​ന്നു.ക​ഴി​ഞ്ഞ വ​ർ​ഷം, കൊവി​ഡാ​ന​ന്ത​രം ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ ബു​ദ്ധി​മു​ട്ട് ക്ഷീ​ണം ആ​യി​രു​ന്നു. ഡ​ൽ​ഹി മാ​ക്സ് ആ​ശു​പ​ത്രി​യി​ലെ ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 70-80 ശ​ത​മാ​നം രോ​ഗി​ക​ളും കൊ​വി​ഡാ​ന​ന്ത​ര ബു​ദ്ധി​മു​ട്ടു​ക​ളു​മാ​യി എ​ത്തി​യ​വ​രാ​ണെ​ന്ന് റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​വേ​ക് നം​ഗി​യ പ​റ​യു​ന്നു.

65 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രോ പു​ക​വ​ലി​ക്കാ​രോ ആ​യ രോ​ഗി​ക​ളി​ൽ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ മ​ധ്യ​വ​യ​സ്ക​രും ചെ​റു​പ്പ​ക്കാ​രാ​യ രോ​ഗി​ക​ളും കു​ട്ടി​ക​ളു​മാ​ണ് വ​ലി​യ തോ​തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. കൊ​വി​ഡ് ഭേ​ദ​മാ​യ രോ​ഗി​ക​ളെ ഓ​ക്സി​ജ​ൻ പി​ന്തു​ണ​യോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെന്ന് വി​വേ​ക് നം​ഗി​യ പ​റ​ഞ്ഞു.

കൊ​വി​ഡ് ഭേ​ദ​മാ​യി മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​വും ആ​ളു​ക​ളി​ൽ ഉ​യ​ർ​ന്ന പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൊ​വി​ഡ് ഭേ​ദ​മാ​യി മൂ​ന്ന്-​നാ​ല് ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​വും ആ​ളു​ക​ളി​ൽ വ​ലി​യ പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​യി ഇ​ന്ദ്ര​പ്ര​സ്ഥ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​സു​ര​ഞ്ജി​ത് ചാ​റ്റ​ർ​ജി പ​റ​ഞ്ഞു. ആ​ദ്യ ത​രം​ഗ​ത്തി​ലും പ​നി ഉ​ണ്ടാ​യി​രു​ന്നു, എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ത് വ​ള​രെ കൂ​ടു​ത​ലാ​ണ്- ഡോ. ​സു​ര​ഞ്ജി​ത് ചാ​റ്റ​ർ​ജി പ​റ​യു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം36 mins ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം43 mins ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version