കേരളം
മാലിന്യമുക്ത നവകേരളം: ശ്രദ്ധേയമായി ശുചിത്വ മിഷന്റെ ബോധവൽക്കരണ മൈം
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ മൈം സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷനും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ എം.എസ്. ഡബ്ല്യു വിദ്യാർഥികളും സംയുക്തമായാണ് മൈം സംഘടിപ്പിച്ചത്.
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്കരണ ശീലങ്ങൾ, ശരിയായ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകി കൊണ്ടാണ് മൈം അവതരിപ്പിച്ചത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement