കേരളം
ശനിയാഴ്ചത്തെ നിയന്ത്രണം; പൊലീസ് നിരീക്ഷണം ശക്തം. ജനങ്ങൾ സഹകരിച്ചു
സംസ്ഥാത്ത് ശനി , ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങളുമായി ജനങ്ങൾ പൂർണ്ണമായി സഹകരിച്ചതായി പൊലീസ്.
അവശ്യ സർവ്വീസുകൾ തടസമില്ലാതെയും , അനാവശ്യമായുള്ള യാത്രകൾ പൂർണമായി തടഞ്ഞും ശനിയാഴ്ചത്തെ നിയന്ത്രണം പൊലീസ് പാലിച്ചു. രാവിലെ മുതൽ തന്നെ മുഴുവൻ സ്റ്റേഷന് കീഴിലെ പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രണത്തിനായി നിയമിച്ചും, ബാരിക്കേഡുകൾ വെച്ചും ഗതാഗതം നിയന്ത്രിച്ചു. 99 % പേരും സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചു.
നിയന്ത്രണങ്ങളോടൊപ്പം അവശ്യ സർവ്വീസ് നടത്തുന്ന സ്ഥലങ്ങളിലും, മാർക്കറ്റുകളിലും അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള കോസ്റ്റൽ സ്ഥലങ്ങളിൽ പൊലീസ് മാസ്ക് വിതരണം ചെയ്തു, ബോധവത്കരണവും നടത്തി. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ തിരുവനന്തപുരം റേഞ്ച് ഡിഐജി കെ.സജ്ഞയ് കുമാർ ഐപിഎസിന്റെ നേതൃത്വത്തിൽ പരിശോധനകളും നടത്തി.
തിരുവനന്തപുരം റേഞ്ചിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്, കിളിമാനൂർ, ജില്ലാ അതിർത്തിയായ തട്ടത്തുമല, കൊല്ലം ജില്ലയിലെ ആയൂർ, അഞ്ചൽ ,ചടയമംഗലം , കോസ്റ്റൽ പ്രദേശമായ അഞ്ചുതെങ്ങ് എന്നിവടങ്ങിൽ നേരിട്ടെത്തിയാണ് ഡിഐജി സ്ഥിതി ഗതികൾ വിലയിരുത്തിയത്.