ക്രൈം
ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു :പിന്നാലെ കുടുംബം ആത്മഹത്യ ചെയ്തു
ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്മഹത്യ ചെയ്തു.
അന്തിക്കാട് കാരമുക്കിലാണ് സംഭവം. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ഗോപാലന്‍ (70), മല്ലിക (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. നേരത്തെ റിജുവിന്‍്റെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനപരാതിയില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
ആത്മഹത്യ ചെയ്ത റിജു ഒരു പ്രവാസിയാണ്. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു ഇത്.