കേരളം
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഡ്രൈവർമാരുടെയും വാഹനങ്ങളുടെയും വിവരങ്ങൾ കൈമാറൻ പോലീസിന്റെ നിർദ്ദേശം
നിരത്തുകളിൽ ചിലർ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് മിക്കവാറും വളരെ അച്ചടക്കം പാലിച്ച് വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും വയോധികരുമാണ്. റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഇത്തരം നിയമലംഘകർ നിരത്തിൽ സൃഷ്ടിക്കുന്ന തീവ്ര ശബ്ദമലിനീകരണം കാരണം ശിശുക്കൾ മുതൽ വയോധികരും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണിയും കൂടെയാണ്.
റോഡ് സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ വാഹനങ്ങളിൽ രൂപമാറ്റങ്ങൾ വരുത്തുക , സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം നടത്തുക, അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചും, ഡ്രൈവർമാരെ പറ്റിയുമുള്ള വിവരങ്ങൾ, ഫോട്ടോകൾ, ലഘു വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.
വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു. മേൽപ്പറഞ്ഞ നിയമലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.