Connect with us

ദേശീയം

വിദേശ സർവകലാശാലകളുടെ കോഴ്സുകൾ ഇന്ത്യയിൽ പഠിക്കാം; ക്യാമ്പസുകൾ തുറക്കാനൊരുങ്ങുന്നതായി പ്രധാനമന്ത്രി

Published

on

pm modi pti

യേൽ, ഓക്സ്ഫോർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രമുഖ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ആദ്യമായി രാജ്യത്ത് സ്ഥാപിക്കുന്നതിന് അനുവാദം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായാണ് ഈ ചുവടുവയ്പ്പ്.

ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടുന്നതിനായുള്ള കരട് നിയമം യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ റെഗുലേഷൻ വ്യാഴാഴ്ച പുറത്തിറക്കി. കരട് നിയമം അനുസരിച്ച് വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ, ഫീസ് ഘടന, സ്കോളർഷിപ്പ് തുടങ്ങിയ കാര്യങ്ങൾ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. കൂടാതെ അദ്ധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുള്ള അവകാശവും സ്ഥാപനങ്ങൾക്കാകും.

രാജ്യത്തെ വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന ചെലവിൽ വിദേശ കോഴ്സുകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നേടാനും ഇന്ത്യയെ ആഗോള പഠന കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പ്രതിഭകളെ വാർത്തെടുക്കുന്നതിനും നിലനിർത്താനുമുള്ള ഒരു രാജ്യത്തിന്റെ കഴിവ് അളക്കുന്ന 2022ലെ ഗ്ലോബൽ ടാലന്റ് കോംപറ്റിറ്റീവ്നസ് ഇൻഡക്സിൽ 133 രാജ്യങ്ങളിൽ ഇന്ത്യ 101-ാം സ്ഥാനത്താണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version