Connect with us

ദേശീയം

പ്രധാന മന്ത്രിയുടെ മൻ കി ബാത്ത് 100-ാം എപ്പിസോഡ് ഇന്ന്, യുഎന്നിലും സംപ്രേഷണം

modi 11

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. യുഎൻ ആസ്ഥാനത്തിലെ ട്രസ്റ്റിഷിപ് കൗൺസിൽ ചേംബറിൽ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അരമണിക്കൂർ നീളുന്ന പരിപാടി യുഎൻ ആസ്ഥാനത്ത് പ്രാദേശിയ സമയം ഉച്ചയ്ക്ക് 1.30 നാകും സംപ്രേഷണം.

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎൻ ആസ്ഥാനത്ത് സംപ്രേഷണം ചെയ്യുന്ന ചരിത്ര നിമിഷത്തിന് തയ്യാറെടുക്കൂ എന്ന് ആഹ്വാനം ചെയ്ത് യുഎൻ സ്ഥിര പ്രതിനിധി കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്‌തിരുന്നു. ഇന്ത്യയുടെ വികസന യാത്രയിൽ പങ്കാളികളാകാൻ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന മൻകിബാത്ത് പ്രതിമാസ ദേശീയ ആചാരമായി മാറിയിരിക്കുന്നു എന്നും യുഎൻ സ്ഥിര പ്രതിനിധി ട്വിറ്ററിൽ കുറിച്ചു.

2014 ഒക്ടോബർ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്ത് ആദ്യമായി അവതരിപ്പിച്ചത്. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് മാസത്തിന്റെ അവസാന ഞായറാഴ്ചയാണ് സംപ്രേഷണം ചെയ്യുന്നത്. വിവിധ വികസന വിഷയങ്ങളും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും പരിപാടിൽ അവതരിപ്പിക്കും. നൂറാം എപ്പിസോഡ് ആഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പ്രത്യേക പരിപാടികൾ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം35 seconds ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം7 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം7 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version