Connect with us

ദേശീയം

രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.

Published

on

driverless train
ചിത്രം: ഹിന്ദുസ്ഥാൻ ടൈംസ്

രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ദേശീയ പൊതു മൊബിലിറ്റി കാര്‍ഡും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഡൽഹി മെട്രോയുടെ 37 കിലോ മീറ്റർ ദൈർഘ്യമുള്ള മജന്ത ലൈനിലാണ് ഡ്രൈവർ രഹിത ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്നത്. ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂർഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ഡൽഹിയെ ബന്ധിപ്പിക്കുന്ന പാതയിലാണ് ഡ്രൈവർ രഹിത മെട്രോ ട്രെയിൻ സർവീസ് നടത്തുക. ആറ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.

ഊർജ്ജ സംരക്ഷണം ലക്ഷ്യമിട്ട് ബ്രേക്കിംഗിലും ലൈറ്റിംഗിലും നൂതന ടെക്നോളജികളാണ് ഉപയോഗിച്ചിരിക്കുന്നത്. 95 കിലോ മീറ്ററാണ് ഡ്രൈവർ രഹിത ട്രെയിനിന്റെ പരമാവധി വേഗത. ഓരോ കോച്ചിലും 380 യാത്രക്കാരാണ് ഉണ്ടാകുക.

മജന്ത ലെയിനിൽ ഡ്രൈവർ രഹിത ട്രെയിനിന്റെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ 2021ന്റെ പകുതിയോടെ ഡൽഹി മെട്രോയുടെ പിങ്ക് ലെയിനിലും ഡ്രൈവർ രഹിത ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡിഎംആർസി) ഡ്രൈവർ രഹിത ട്രെയിനിന്റെ പരീക്ഷണം നടത്തിയിരുന്നു. തിരക്കില്ലാത്ത സമയങ്ങളിലായിരുന്നു പരീക്ഷണം നടത്തിയത്. 2017 മുതലാണ് 20 കിലോ മീറ്റർ ദൈർഘ്യമുള്ള പിങ്ക് ലെയിനിൽ ഡിഎംആർസി ഡ്രൈവർ രഹിത ട്രെയിനിന്റെ പരീക്ഷണം ആരംഭിച്ചത്.

എയർപോർട്ട് എക്സ്പ്രസ് ലൈനിലെ പൂർണ്ണ പ്രവർത്തനസജ്ജമായ ദേശീയ പൊതു മൊബിലിറ്റി കാർഡ് സേവനവും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. റുപേ ഡെബിറ്റ് കാർഡ് കൈവശമുള്ള ആർക്കും എയർപോർട്ട് എക്സ്പ്രസ് ലെയിനിൽ ആ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. 2022ഓടെ ഡൽഹി മെട്രോയുടെ സമ്പൂർണ ശൃംഖലയിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version