Connect with us

ദേശീയം

ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രചാരണ ആയുധമാക്കി കേരള സ്റ്റോറി സിനിമയെ ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ഘട്ടത്തിൽ തൊട്ടടുത്ത് കേരളമാണെന്ന് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. അമിത് മാളവ്യ അടക്കം ബിജെപിയുടെ മറ്റ് നേതാക്കളും കേരളാ സ്റ്റോറി സിനിമയെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്ത് വന്നിരുന്നു.

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ദി കേരള സ്റ്റോറി കേരളത്തിൽ പ്രദർശനം തുടങ്ങി. ചിത്രം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാങ്കൽപ്പിക സിനിമയല്ലെയെന്നും ചിത്രത്തിന്‍റെ ഉള്ളടക്കം ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. മുമ്പ് ഹിന്ദു സന്യാസിമാർക്കും ക്രിസ്ത്യൻ പുരോഹിതർക്കുമെതിരെ പരാമർശങ്ങളുള്ള സിനിമകൾ ഇറങ്ങിയിട്ടും ആശ്രമത്തിലും കോണ്‍വന്‍റിലും ആരെങ്കിലും പോകാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

എറണാകുളത്തും കോഴിക്കോടും കേരള സ്റ്റോറി പ്രദർശനത്തിനെതിരെ തീയറ്ററുകൾക്ക് മുന്നിൽ പ്രതിഷേധം നടന്നു. ഫ്രാറ്റേർണിറ്റിയും നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസുമാണ് പ്രതിഷേധിച്ചത്. പല തീയറ്ററുകളും പ്രതിഷേധങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ റിലീസിൽ നിന്നും പിന്മാറി. തലശേരിയിൽ പ്രദർശനം നടത്താൻ തീയറ്ററുടമകൾ വിസമ്മതിച്ചതിനെ തുടർന്ന് സിനിമ കാണാനെത്തിയവർ പ്രതിഷേധിച്ചു.തുടർന്ന് ചിത്രം പ്രദർശിപ്പിച്ചു. ചിത്രത്തെ കുറിച്ച് ആദ്യ ദിനം സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം19 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം20 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം22 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version