Connect with us

ദേശീയം

ഇന്ത്യയിൽ ഫൈസര്‍ വാക്‌സിന്‍ ലഭ്യമാക്കും; കമ്പനിയുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Published

on

COVID VACCINE

ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി അമേരിക്കന്‍ കമ്പനിയായ ഫൈസറുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും എത്രയും വേഗം വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് മാണ്ഡവ്യ ലോക്‌സഭയില്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു രാഷ്ട്രീയമില്ല. ഇത് പ്രധാനമന്ത്രി പലവട്ടം വ്യക്തമാക്കിയതാണ്. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്‌സിനേഷന്‍ രാഷ്ട്രീയ വിഷയമാക്കി മാറ്റുകയാണെന്ന ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.

നേരത്തെ സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ നേരിട്ടു വാങ്ങാന്‍ അനുമതി കൊടുത്തപ്പോള്‍ പലരും ആഗോള ടെന്‍ഡര്‍ വിളിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായേ ഇടപാടു നടത്തൂ എന്നാണ് പല കമ്പനികളും അറിയിച്ചത്. ഇതിനായി എന്തു സഹായവും നല്‍കുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. മോഡേണ ഇന്ത്യയില്‍ വാക്‌സന്‍ വിതരണത്തിന് അനുമതി നേടിയിട്ടുണ്ട്.

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബയോളജിക്കല്‍ ഇയുമായി ചേര്‍ന്ന് വാകിസന്‍ ലഭ്യമാക്കും. സാങ്കേതിക വിദ്യ കൈമാറ്റത്തിന് അവര്‍ തമ്മില്‍ കരാര്‍ ആയിട്ടുണ്ട്. ഫൈസറുമായി കേന്ദ്ര സര്‍ക്കാര്‍ സംസാരിച്ചുവരികയാണ്- മാണ്ഡവ്യ പറഞ്ഞു. എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമേ എത്രവും വേഗം സമ്പൂര്‍ണ വാക്‌സിന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാവൂ. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതില്‍നിന്നു പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version