Connect with us

ദേശീയം

പാര്‍ലമെന്റ് ധര്‍ണ: സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞു ; സുരക്ഷാ പരിശോധനയെന്ന് പൊലീസ്

Untitled design 2021 07 22T120435.906

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് സിംഘു അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ജന്തര്‍മന്തറില്‍ കര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിച്ച് പ്രതിഷേധിക്കുക ലക്ഷ്യമിട്ടാണ് കര്‍ഷകരെത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സിംഘുവിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍ ഫാം ഹൗസിലേക്ക് പൊലീസ് മാറ്റി.

സുരക്ഷാ പരിശോധനയ്ക്കും, അനുമതി നല്‍കിയതിലും അധികം ആളുകളുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുകയാണ്. പൊലീസ് പരിശോധനയില്‍ കര്‍ഷക നേതാക്കളായ രാകേഷ് ടിക്കയത്ത്, യോഗേന്ദ്ര യാദവ് എന്നിവര്‍ പ്രതിഷേധിച്ചു. ജന്തര്‍മന്തിറില്‍ നിന്നും 150 മീറ്റര്‍ അകലെയാണ് പാര്‍ലമെന്റ്. കര്‍ഷക പാര്‍ലമെന്റ് നടത്തി പ്രതിഷേധിക്കാനാണ് തങ്ങള്‍ എത്തിയത്. കര്‍ഷകര്‍ തെമ്മാടികളും അക്രമികളുമാണോ എന്ന്, പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത് ചോദിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉണ്ടായ സുരക്ഷാവീഴ്ച കണക്കിലെടുത്തും, സമരത്തില്‍ അക്രമികള്‍ നുഴങ്ങു കയറിയേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പ് കണത്തിലെടുത്തും ജന്തര്‍മന്തിറില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതിഷേധത്തില്‍ പങ്കെടുത്തു.

അതിനിടെ, കര്‍ഷക സമരം ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. ദീപേന്ദര്‍ സിംഗ് ഹൂഡ, പ്രതാപ് സിങ് ബജ്‌വ എന്നിവരാണ് നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ മാസങ്ങളായി നടത്തുന്ന പ്രക്ഷോഭം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം7 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം7 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version