Connect with us

ദേശീയം

കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നവംബർ മുതൽ; രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മുന്‍ഗണന

Untitled design 2021 07 16T164457.006

കുട്ടികളുടെ കോവിഡ് വാക്‌സിന്റെ വിതരണം നവംബര്‍ പകുതി മുതല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചിക്കുന്നത്.

മൂന്നാഴ്ചക്കകം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രണ്ടു വയസുമുതലുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞദിവസം ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു.

ഡ്രഗ്‌സ് കണ്‍ട്രോളര്‍ അന്തിമാനുമതി നല്‍കുന്ന പക്ഷം വാക്‌സിന്‍ വിതരണത്തിന് എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അതിന് മുന്‍പ് കമ്പനി വാക്‌സിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന ഇടക്കാല ഡേറ്റ വിദഗ്ധ സമിതി പരിശോധിക്കും. കൂടാതെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കമ്പനിയോട് തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാക്‌സിനേഷന്റെ ദേശീയ ഉപദേശക സമിതിയാണ് വാക്‌സിന്‍ നല്‍കുന്നതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുക. മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മൂന്നാഴ്ച സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് ആദ്യ പരിഗണന നല്‍കാനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version