Connect with us

ദേശീയം

ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു

Published

on

രാജ്യത്തെ നടുക്കി സംയുക്തസേനാ മേധാവി അന്തരിച്ചു. ഊട്ടിയില്‍ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് മരണം. സംയുക്തസേനാമേധാവി ജന. ബിപിന്‍ റാവത്താണ് ഹെലികോപ്റ്ററപകടത്തില്‍ കൊല്ലപ്പെട്ടത്. ദുരന്തത്തില്‍ ജനറല്‍ റാവത്തിന്റെ പത്നി മധുലിക റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. കോയമ്പത്തൂരില്‍നിന്ന് ഊട്ടി വെല്ലിങ്ടണിലേക്കുള്ള യാത്രയ്ക്കിടെ 12.20നായിരുന്നു ദുരന്തമെത്തിയത്.

വിടവാങ്ങിയത് രാജ്യം കണ്ട മികച്ച യുദ്ധതന്ത്രജ്ഞനാണ്. അകാലത്തില്‍ പൊലിഞ്ഞത് ഇന്ത്യയുടെ ആദ്യ സംയുക്തസേനാമേധാവി കൂടിയാണ്. 2016-19 കാലയളവില്‍ കരസേനാമേധാവി; മിന്നലാക്രമണത്തിന്റെ ആസൂത്രകരില്‍ പ്രമുഖനാണ് റാവത്ത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദം നിയന്ത്രിച്ചതില്‍ പ്രധാനപങ്ക് വഹിച്ചു. പര്‍വതയുദ്ധതന്ത്രത്തില്‍ പ്രാവീണ്യമുണ്ട്. സേനയുടെ സുപ്രധാന കമാന്‍ഡുകളെ നയിച്ചു. കോംഗോയില്‍ സംയുക്ത സമാധാനസേനയെ നയിച്ചതും റാവത്ത് തന്നെ. പരം വിശ്ഷ്ഠ് സേവാ മെഡല്‍ ഉള്‍പ്പെടെ പരമോന്നത പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഹെലികോപ്റ്റര്‍ ദുരന്തം വന്ന വഴി:

> 11.35ന് ജനറല്‍ ബിപിന്‍ റാവത്ത് സുലൂര്‍ വ്യോമകേന്ദ്രത്തില്‍.

> 11.45ന് വില്ലിങ്ടണിലേക്ക് ഹെലികോപ്റ്ററില്‍ പുറപ്പെട്ടു.

> ഹെലികോപ്റ്ററില്‍ ജനറല്‍ റാവത്തും പത്നിയുമടക്കം 14 പേര്‍.

> 12.20ന് സുലൂരില്‍ നിന്ന് 94 കി.മീ. അകലെ കോപ്റ്റര്‍ കാണാതായി

> കോപ്റ്റര്‍ തകര്‍ന്നുവീണത് കട്ടേരിയില്‍ നഞ്ചപ്പ ചത്രത്തില്‍. അപകടം വെല്ലിങ്ടണ്‍ ഹെലിപാഡില്‍ നിന്ന് 16 കി.മീ. അകലെ

> അപകടം മൂന്നുദിവസമായി കനത്ത മൂടല്‍മഞ്ഞുള്ള പ്രദേശത്ത്

> ഈ മേഖലയില്‍ ഹെലികോപ്റ്റര്‍ പറക്കുന്നത് അത്യപൂര്‍വം

> മഞ്ഞുള്ളപ്പോള്‍ മലമുകളിലെ ഉയരമുള്ള മരങ്ങള്‍ കാണാനാവില്ല

> കോപ്റ്റര്‍ മരച്ചില്ലകളില്‍ തട്ടി അപകടമുണ്ടാകാന്‍ സാധ്യതയേറെ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം16 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം19 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം19 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം20 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം21 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version