Connect with us

ദേശീയം

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്; പുതിയ നിയമങ്ങൾ വരുന്നു

Published

on

train

ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, പുതിയ നിമയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വേരിഫൈ ചെയ്താല്‍ മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ.

മുന്‍പ് ഇത്തരം വേരിഫിക്കേഷന്‍ രീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, തുടര്‍ച്ചയായി ടിക്കറ്റുകള്‍ക്കായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തരം വേരിഫിക്കേഷന്‍ ഇല്ല. ടിക്കറ്റിങ്ങിനായി ഓണ്‍ലൈന്‍ ഉപയോഗിക്കുമ്ബോള്‍ നല്‍കുന്ന മൊബൈലിലേക്കും ഇ-മെയ്‌ലിലേക്കും ഒടിപികള്‍ അയയ്ക്കും. ഐആര്‍സിടിസി പോര്‍ട്ടലില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നതിന് മുൻപ് ഇത്തരം വേരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാകണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം

ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസിയിലൂടെയാണ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുക. അതിനായി ഇവരുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഐആര്‍സിടിസി പോര്‍ട്ടലില്‍ ഒരു ലോഗിന്‍ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഒരു ലോഗിന്‍ പാസ്‌വേഡ് സൃഷ്ടിക്കുന്നതിന്, ഇമെയിലും ഫോണ്‍ നമ്പറും നല്‍കണം. തുടര്‍ന്ന് ഒരു വേരിഫിക്കേഷന്‍ വിന്‍ഡോ ദൃശ്യമാകും.

രജിസ്റ്റര്‍ ചെയ്ത ഇമെയിലും മൊബൈല്‍ നമ്പറും ഇവിടെ നല്‍കണം. വെരിഫിക്കേഷന്‍ വിന്‍ഡോയില്‍, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വിശദാംശങ്ങള്‍ മാറ്റണമെങ്കില്‍, നിങ്ങള്‍ക്ക് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഫോണ്‍ നമ്ബറിലേക്ക് ഒരു ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) അയയ്ക്കും. ഇമെയില്‍ ഐഡി ശരിയാണോ എന്ന് വിലയിരുത്താനും ഇത്തരത്തില്‍ ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശം അയയ്ക്കും. തുടര്‍ന്നു മാത്രമാണ് ടിക്കറ്റിങ്ങിലേക്ക് പോകാനാവുക. ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version