കേരളം
ഓണ്‍ലൈനില്‍ പണം നഷ്ടമായോ?, ഉടന്‍ വിളിക്കൂ 1930ലേക്ക്; കേരള പൊലീസിന്റെ മുന്നറിയിപ്പ്
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അബദ്ധത്തില്‍ തട്ടിപ്പില്‍ വീണുപോകുകയാണെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 1930ല്‍ വിളിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.
സൈബര്‍ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്പ്പ്ലൈന് നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.
സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കില്‍, അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സൈബര്‍ ഹെല്പ്പ്ലൈന് നമ്പര്‍ ആയ 1930 ല്‍ വിളിക്കാവുന്നതാണ്. പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലൂടെയും (https://cybercrime.gov.in) റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.