Connect with us

ദേശീയം

ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റ്; ഓട്ടോ ഡെബിറ്റ് സൗകര്യം ആറ് മാസം കൂടി നീട്ടി‌ ആർബിഐ

Published

on

online shopping 2

ഓൺലൈൻ വഴി പ്രതിമാസ തിരിച്ചടവുകൾ നടത്തുന്നവർക്കുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങൾ ആറു മാസം കൂടി നീട്ടിനൽകി ആർബിഐ. പ്രതിമാസ തിരിച്ചടവുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് കൊണ്ടുവന്ന പുതിയ വ്യവസ്ഥ അനുസരിച്ച് നാളെ മുതൽ ഈ സേവനങ്ങൾ തടസപ്പെട്ടേക്കാമെന്നാണ് നേരത്തെ നൽകിയിരുന്ന വിവരം. എന്നാൽ പുതിയ നിർദേശമനുസരിച്ച് ഓട്ടമാറ്റിക് ആയി പണമെടുക്കുന്ന രീതി സെപ്റ്റംബർ 30 വരെ തുടരാം.

മൊബൈൽ ഫോൺ ബില്ലുകൾ, നിത്യോപയോഗ ബില്ലുകൾ, മറ്റ് സബ്‌സ്‌ക്രിപ്ഷൻ ചാർജുകൾ, സ്ട്രീമിങ്ങ് സർവീസ് തുടങ്ങിയവയ്ക്ക് ബാങ്കുകളുടെ ഓട്ടോ ഡെബിറ്റ് സേവനം പ്രയോജനപ്പെടുത്തുന്നവർ നിരവധിയാണ്. സാങ്കേതിക സംവിധാനം പൂർത്തിയാകാത്തതാണു കാരണം വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനസ്ഥാപനങ്ങൾ ആർബിഐയെ അറിയിച്ചതിനാലാണ് സേവനങ്ങൾ ആറു മാസത്തേക്ക് നീട്ടി നൽകിയത്.

ഉപഭോക്താക്കളുടെ പണമിടപാടുകളുടെ സുരക്ഷ ഉറപ്പാക്കാൻ കാർഡ് നെറ്റ് വർക്കുകൾ, ഓൺലൈൻ വ്യാപാരികൾ, ബാങ്കുകൾ എന്നിവർ ടു ഫാക്ടർ ഓതന്റിക്കേഷൻ വ്യവസ്ഥ പാലിക്കണമെന്നാണ് റിസർവ് ബാങ്ക് നിർദേശം. പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്ന നിശ്ചിത ദിവസത്തിന് അഞ്ചുദിവസം മുൻപായി ബാങ്ക്, ക്രെഡിറ്റ് കാർഡ് സർവീസ് ദാതാക്കൾ തുടങ്ങി ഓൺലൈൻ സേവനം നൽകുന്നവർ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകണം.

അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യാൻ അക്കൗണ്ടുടമയുടെ അനുമതി വാങ്ങിയതിന് ശേഷമേ തുടർ നടപടി സ്വീകരിക്കാവൂ എന്നാണ് പുതിയ നിർദേശം. പ്രതിമാസ തിരിച്ചടവ് അയ്യായിരം രൂപയിലധികമാണെങ്കിൽ വൺ ടൈം പാസ് വേർഡ് നൽകി പണമിടപാടിന്റെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ നടപടി സ്വീകരിക്കണമെന്നും വ്യവസ്ഥയിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version