Connect with us

ദേശീയം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Published

on

sunil arora modi

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ സംവിധാനം നടപ്പാക്കാന്‍ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ തയ്യാറാണ്. നിയമപരമായ എല്ലാ ഭേദഗതികളും ആദ്യം പൂര്‍ത്തിയാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ഒടുവില്‍ സംസാരിച്ചത് കഴിഞ്ഞ മാസമാണ്. മാസങ്ങളുടെ ഇടവേളകളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഒരു തിരഞ്ഞെടുപ്പ്, ഒരു വോട്ടര്‍ പട്ടിക എന്ന രീതിയിലേക്ക് മാറണമെന്നും മോദി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ മാസങ്ങളുടെ വ്യത്യാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് മാറുന്നത് സംബന്ധിച്ച് ആഴത്തിലുള്ള പഠനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണിപ്പോള്‍. മുമ്പും ഈ ആവശ്യം നരേന്ദ്ര മോദി ഉന്നയിച്ചിരുന്നു. മറ്റു ചില രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഒറ്റ തിരഞ്ഞെടുപ്പ് രീതി നേരത്തെയും വിവിധ സന്ദർഭങ്ങളിൽ ഉയർന്നിട്ടുള്ള ആശയമാണ്. 2015ല്‍ ഇഎം സുദര്‍ശന നാച്ചിയപ്പന്‍ അധ്യക്ഷനായുള്ള പാര്‍ലമെന്ററി സമിതി ഇത് സംബന്ധിച്ച് ശുപാര്‍ശ ചെയ്തിരുന്നു. 2018ല്‍ നിയമ കമ്മീഷനും സമാനമായ ശുപാര്‍ശ നല്‍കി. വ്യത്യസ്ത തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു ശുപാര്‍ശ.

എന്നാല്‍ ഇതിനെതിരാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പ്രായോഗകമല്ലാത്ത കാര്യമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം എന്ന് കോണ്‍ഗ്രസ് പറയുന്നു. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ, കാലാവസ്ഥാ കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം18 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം19 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം21 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം21 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version