ആരോഗ്യം
കൊവാക്സീനെടുത്തവരില്‍ മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലം; ശ്വാസകോശത്തില്‍ അണുബാധ
കോവിഷീല്‍ഡ് വാക്സിന്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വിവാദമാകുന്നതിനിടയില്‍ കോവാക്സിനും പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു എന്ന പുതിയ പഠനം പുറത്ത്. ഭാരത് ബയോടെക് വികസിപ്പിച്ച പ്രതിരോധ വാക്സിനായ കോവാക്സിന്‍ സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ പാര്‍ശ്വഫലങ്ങളുണ്ടാകുന്നുവെന്ന് സ്പ്രിങ്ങര്‍ ഇന്‍റര്‍നാഷണല്‍ എന്ന അക്കാദമിക്ക് ജേണല്‍ പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ, ചര്‍മത്തിനും പേശികള്‍ക്കും വരുന്ന തകരാറുകള്‍ എന്നിവയാണ് പൊതുവേ കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍.
കോവാക്സിന്‍ സ്വീകരിച്ച അഞ്ച് ശതമാനം സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവവും കണ്ടുവരുന്നു. കൂടുതല്‍ രോഗങ്ങളും കൗമാരക്കാരയ പെണ്‍കുട്ടികളിലാണ് കണ്ടുവരുന്നത്. കോവിഷീല്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിച്ച കോവിഡ് വാക്സിനായിരുന്നു കോവാക്സിന്‍.
കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നു ഫാര്‍മ ഭീമനായ അസ്ട്രസെനക്ക നേരത്തെ യു.കെ കോടതിയില്‍ സമ്മതിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനി കുറ്റസമ്മതം നടത്തിയത്. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി കോവിഷീൽഡ് സ്വീകരിച്ചിരുന്നു.
കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നായിരുന്നു അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തത്. രണ്ട് വാക്സിനുകളും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.