Connect with us

കേരളം

ഓണം സ്പെഷ്യല്‍ ഡ്രൈവ്; എക്‌സൈസ് പിടികൂടിയത് മൂന്നര കോടിയുടെ ലഹരി, 10,469 കേസ്

Published

on

Untitled design 2023 09 11T091847.184

ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്തത് 10,469 കേസാണെന്ന് എക്സൈസ്. ഇതിൽ 833 മയക്കുമരുന്ന് കേസും 1851 അബ്കാരി കേസുമാണ്. മയക്കുമരുന്ന് കേസുകളില്‍ 841 പേരും അബ്കാരി കേസുകളില്‍ 1479 പേരും അറസ്റ്റിലായി. 3.25 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് വിജയിപ്പിച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു.

ആകെ 13,622 പരിശോധനകളാണ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 942 റെയ്ഡുകളും നടത്തി. 1,41,976 വാഹനങ്ങള്‍ പരിശോധിച്ചു. മയക്കുമരുന്ന് കേസില്‍ 56 വാഹനങ്ങളും അബ്കാരിയില്‍ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ മയക്കുമരുന്ന് കേസ് റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം (92), കോട്ടയം (90), ആലപ്പുഴ (87) ജില്ലകളിലാണ്. കുറവ് കാസര്‍കോട് ജില്ലയില്‍ (8). അബ്കാരി കേസ് ഏറ്റവുമധികം പാലക്കാട് (185), കോട്ടയം (184) ജില്ലകളിലും കുറവ് വയനാട്ടിലും (55), ഇടുക്കിയിലും (81) ആണ്.

Also Read:  കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എ സി മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

പുകയില സംബന്ധിച്ച 7785 കേസുകളിലായി 15.56 ലക്ഷം രൂപ പിഴചുമത്തി. 2203 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. ഓണം ഡ്രൈവിന്റെ ഭാഗമായി 409.60 ഗ്രാം എംഡിഎംഎ, 77.64 ഗ്രാം ഹെറോയിന്‍, ഒമ്പത് ഗ്രാം ബ്രൗണ്‍ ഷുഗര്‍, 8.6 ഗ്രാം ഹാഷിഷ്, 32.6 ഗ്രാം ഹാഷിഷ് ഓയില്‍, 83 ഗ്രാം മെതാംഫെറ്റമിന്‍, 50.84 ഗ്രാം നൈട്രോസെഫാം ഗുളിക, 2.8ഗ്രാം ട്രെമഡോള്‍ എന്നിവയും പിടിച്ചെടുത്തു. 194.46 കിലോ കഞ്ചാവ്, 310 കഞ്ചാവ് ചെടികള്‍ എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടും. അബ്കാരി കേസുകളില്‍ 1069.10 ലിറ്റര്‍ ചാരായം, 38,311 ലിറ്റര്‍ വാഷ്, 5076.32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 585.40 ലിറ്റര്‍ വ്യാജമദ്യം, 1951.25 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം എന്നിവയും പിടിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.

Also Read:  സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ; ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലർട്ട്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ksrtc fire.jpg ksrtc fire.jpg
കേരളം1 min ago

ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

gra cap.jpeg gra cap.jpeg
കേരളം29 mins ago

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

20240727 073325.jpg 20240727 073325.jpg
കേരളം2 hours ago

ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി

20240727 072009.jpg 20240727 072009.jpg
കേരളം3 hours ago

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

20240726 155814.jpg 20240726 155814.jpg
കേരളം18 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

arjun jithin.jpg arjun jithin.jpg
കേരളം24 hours ago

അർജുനായുള്ള ദൗത്യത്തിൽ മറ്റൊരു ജീവൻ അപകടത്തിലാകരുത്; ജിതിന്‍

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം1 day ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം1 day ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം1 day ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം1 day ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

വിനോദം

പ്രവാസി വാർത്തകൾ