Connect with us

ദേശീയം

ഒഡിഷ ട്രെയിന്‍ അപകടം; ദുരന്തഭൂമി സന്ദര്‍ശിച്ച് പ്രധാനമന്ത്രി, പരിക്കേറ്റവരെ സന്ദര്‍ശിക്കും

ഒഡിഷയില്‍ 260 ലധികം പേര്‍ മരിക്കാനിടയായ ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ അശ്വിനി വൈഷണവിനോടും ധർമേന്ദ്ര പ്രധാനോടും സംസാരിച്ചു. രക്ഷാപ്രവർത്തനം നടത്തിയ എൻ‍ഡ‍ിആർഎഫ് സംഘത്തോടും മോദി സംസാരിച്ചു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മോദി സന്ദർശിക്കും.

ട്രെയിൻ അപകടത്തിൽ 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.55 നായിരുന്നു അപകടമുണ്ടായത്. അപകട കാരണം കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവാണെന്നാണ് കണ്ടെത്തൽ. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചോടി. അപകടസ്ഥലത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യമുള്ളത്. മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമാന്റൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ആദ്യം ഇടിച്ചു. മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

130 കിലോമീറ്റർ വേഗതയിൽ കോറമണ്ഡൽ എക്സ്പ്രസ് സമീപമുണ്ടായിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ കൂട്ടിയിടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 22 ബോഗികളും പാളംതെറ്റി. ഇതിൽ മൂന്ന് ബോഗികൾ കൃത്യമായ പാതയിലൂടെ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം42 mins ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version