Connect with us

ദേശീയം

രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 140 ആയി

modi

മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. അദ്ദേഹം 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നു. ഇപ്പോള്‍ അത് 140 ആയി ഉയര്‍ന്നു. നാളെ ഗോവയിലെ മോപ്പ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 220 വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നവംബറില്‍ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ആദ്യഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം മോദി നാടിന് സമര്‍പ്പിച്ചിരുന്നു. 2019ലാണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മോദി തറക്കല്ലിട്ടടത്. ജൂലൈയില്‍ ദിയോഘര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. നവംബറില്‍ തന്നെ ഉത്തര്‍പ്രദേശിലെ നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിട്ടു. ബുദ്ധമത കേന്ദ്രമായ കുശിനഗറിലെ വിമാനത്താവളം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹം ജനങ്ങള്‍ക്കായി തുറന്നുനല്‍കി.

നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോപ്പ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ ശിലാസ്ഥാപനം 2016ലാണ് മോദി നടത്തിയത്. മോപ്പ ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. ദബോലിം വിമാനത്താവളത്തില്‍ നിന്നുള്ളതിനെക്കാള്‍ ഏറെ നവീകരിച്ചതും കൂടുതല്‍ സൗകര്യമുള്ളതുമാണ് പുതിയ വിമാനത്താവളം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം24 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version